30 C
Kottayam
Tuesday, May 14, 2024

വാടക വീട്ടിൽ സിനിമാ നടിയെ കൊണ്ടുവന്നത് വീട്ടുജോലിയ്ക്കെന്ന് മൊഴി, കോട്ടയത്ത് യുവാക്കൾക്ക് വെട്ടേറ്റതിൽ അടിമുടി ദുരൂഹത

Must read

കോട്ടയം:ചന്തക്കടവില്‍ വടശേരി ലോഡ്ജില്‍ യുവാക്കള്‍ക്ക് വെട്ടേറ്റ സംഭവത്തിനു പിന്നില്‍ പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമെന്നു സൂചന. വെട്ടേറ്റ യുവാക്കള്‍ പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ല.വെട്ടിയത് ആരാണെന്നറിയില്ലെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് ഇവര്‍ പറയുന്നത്. എന്നാല്‍, വീട് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭവും അശ്ലീല വീഡിയോ നിര്‍മ്മാണവും ഹണിട്രാപ്പും നടന്നിരുന്നതായാണ് പൊലീസ് സംശയം.ഈ സാഹചര്യത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെയാണ് ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവരെ പതിനാലംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷിനുവും പൊന്‍കുന്നം സ്വദേശിനിയും കഷ്ടിച്ച്‌ രക്ഷപ്പെട്ടു. വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചെത്തിയ അക്രമികള്‍ മുറിയ്ക്കുള്ളില്‍ കയറി വെട്ടുകയായിരുന്നുവെന്നാണ് മൊഴി.

തങ്ങള്‍ക്ക് ആരുമായും പ്രശ്നങ്ങളില്ലെന്നും, പ്ലമ്പിഗ്,വയറിംഗ് ജോലികള്‍ ചെയ്തു ജീവിക്കുകയാണ് തങ്ങളെന്നുമാണ് പ്രതികള്‍ പറയുന്നത്. തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന പൊന്‍കുന്നം സ്വദേശിനിയായ ജൂനിയര്‍ ആര്‍ടിസ്റ്റ് ഭക്ഷണം വയ്ക്കുന്നതിനായി എത്തിയതാണെന്നും ഇവര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇവര്‍ നിരവധി സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നിട്ടുണ്ട്. ഇവരുടെ ഫോണില്‍ നിന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരും എക്സ്ട്രാ നടിമാരും അടക്കം നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടെത്തി.ഇവരുടെ നീക്കങ്ങളെല്ലാം ദുരൂഹമാണെന്നും മൊഴികള്‍ തെറ്റാണെന്നുമാണ് പൊലീസിന്റെ നിലപാട്.

സംഭവം ഹണിട്രാപ്പിന്റെ പ്രതികാരമെന്നാണ് സൂചന.വടശേരി ലോഡ്ജില്‍ പെണ്‍വാണിഭ കേന്ദ്രം നടന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുറിയ്ക്കു പുറകില്‍ നിന്ന് ചാക്ക് കണക്കിന് ഗര്‍ഭനിരോധന ഉറകള്‍ കണ്ടെടുത്തിരുന്നു. ഒരു മുറിയില്‍ കാമറയും ട്രൈപ്പോഡും വച്ചിരുന്നു. ഇവിടെയെത്തുന്ന ഇടപാടുകാരെ ഹണിട്രാപ്പില്‍ കുടുക്കിയിരുന്നതായാണ് കണക്കുകൂട്ടല്‍. ഇവര്‍ ആരെങ്കിലും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച്‌ തിരിച്ചടിച്ചതാവാമെന്നാണ് സംശയം.

തലയോലപ്പറമ്പ് സ്വദേശിയുടെ പേരിലാണ് വടശേരില്‍ ലോഡ്ജിനു പിന്നിലെ കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നത്. ഈ കെട്ടിടം കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം നടന്നിരുന്നത്. ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഈ വാണിഭ സംഘം മുറികളും വീടുകളും വാടകയ്ക്ക് എടുത്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടു മാസം കൂടുമ്പോൾ വീടുകള്‍ മാറിമാറിയാണ് വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week