ജനം വിധിയെഴുതി, ഇടതുപക്ഷമാണ് ശരി; നന്ദി അറിയിച്ച് വി.എസ്

തിരുവനന്തപുരം: കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുന്നു. എല്‍ഡിഎഫ് ശക്തമായ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. നിലവില്‍ 91 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍ 47 ഇടങ്ങളില്‍ യുഡിഎഫും 2 ഇടങ്ങളില്‍ എന്‍ഡിഎയും ആണ് മുന്നേറുന്നത്.

ഫലസൂചനകളില്‍ എല്‍ഡിഎഫ് ഏറെ മുന്നിലാണ്. എല്‍ഡിഫിനെ പിന്തുണച്ച ജനങ്ങള്‍ക്ക് വി എസ് അച്യുതാനന്ദന്‍ നന്ദിയറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നന്ദി കുറിച്ചത്.

”ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര്‍ ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.” എന്ന് വി എസ് അച്യുതാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News