സ്വന്തം ബൂത്തില്‍ പോലും ജോസ് കെ മാണി പിന്നില്‍

പാലാ: സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞടിച്ചിട്ടും പാലായില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി സ്വന്തം വീടിരിക്കുന്ന ബൂത്തില്‍ പോലും പിന്നിലായി. എട്ട് വോട്ടിനാണ് ജോസിന്റെ ബൂത്തില്‍ മാണി സി. കാപ്പന്‍ ലീഡ് നേടിയത്.

ഇടത് ശക്തി കേന്ദ്രങ്ങളില്‍ പോലും വന്‍ മുന്നേറ്റമാണ് കാപ്പന്‍ നടത്തിയത്. വോട്ടണ്ണലിന്‍െര്‍ ആദ്യ റൗണ്ടില്‍ മുതല്‍ കാപ്പന്‍ വ്യക്തമായ മുന്‍തൂക്കം നേടിയിരുന്നു. ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കാപ്പന്‍ പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് ജയിച്ചു കയറുമെന്ന് ഉറപ്പായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News