25.5 C
Kottayam
Friday, June 5, 2026

ഇന്നലെ അപ്രതീക്ഷിതമായി മുരളിചേട്ടന്റെ ഒരു ഫോണ്‍ വന്നു, വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ എന്ന്!; സന്തോഷം പങ്കുവെച്ച് നടന്‍ കൃഷ്ണ കുമാര്‍

Must read

തിരുവനന്തപുരം:മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. അദ്ദേഹം മാത്രമല്ല, കുടുംബത്തിലെ എല്ലാവരും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഇപ്പോഴിതാ കേന്ദ്രമന്ത്രി വി മുരളീധരന്‍ തന്റെ വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍.

മന്ത്രിയും ഭാര്യയും മറ്റ് നാല് രാഷ്ട്രീയ പ്രവര്‍ത്തകരും വീട്ടിലെത്തി ഭക്ഷണം കഴിച്ചതിനെ കുറിച്ചാണ് കൃഷ്ണകുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വീട് സന്ദര്‍ശിച്ചതിലും സ്നേഹം പങ്കിട്ടതിലും നന്ദിയും താരം അറിയിക്കുന്നുണ്ട്.

കൃഷ്ണകുമാറിന്റെ കുറിപ്പ്;

ഇന്നലെ അപ്രതീക്ഷിതമായി കേന്ദ്രമന്ത്രി ശ്രീ വി മുരളീധരന്‍.. മുരളിചേട്ടന്റെ ഒരു ഫോണ്‍ വന്നു. വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ. ഞാനും, ജയശ്രീയും കൂടെ നാല് പേരും.. കുറെ നാളായി മുരളി ചേട്ടന്‍ പറയുന്നതല്ലാതെ വരാറില്ല.. തിരക്കാണ് കാരണമെന്ന് എനിക്കും അറിയാം.

- Advertisement -

എന്തായാലും ഇത്തവണ വന്നു, ഒപ്പം സ്റ്റേറ്റ് കമ്മിറ്റി മെമ്പറും കൗണ്‍സിലറുമായ ശ്രീ അശോക് കുമാര്‍, സ്റ്റേറ്റ് സെക്രട്ടറി ശ്രീ ശിവന്‍ കുട്ടി, സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ ശ്രീ തോട്ടക്കാട് ശശി, മേഖല വൈസ് പ്രസിഡന്റ് കല്ലയം വിജയകുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

- Advertisement -

ഊണിനു ശേഷം വളരെ നേരം കുടുംബാങ്ങളുമായി ചിലവഴിച്ചന് ശേഷം ഇന്നലത്തെ ഔദ്യോഗിക ചടങ്ങുകള്‍ക്കായി ചേട്ടന്‍ പുറപ്പെട്ടു. ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദര്‍ശിച്ചതിലും സ്നേഹം പങ്കിട്ടതിലും എന്റെയും കുടുംബങ്ങളുടെയും നന്ദി അറിയിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week