KeralaNews

കേരളം കൊവിഡ് കണക്കുകള്‍ മറച്ചുവയ്ക്കുന്നുവെന്ന് വി മുരളീധരൻ

തിരുവനന്തപുരം: കൊവിഡ് കണക്കുകള്‍ കേരളം മറച്ചുവയ്ക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്. കൊവിഡ് മൂലമുള്ള മരണനിരക്ക് സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വം കുറച്ചു കാണിക്കുകയാണ്. നിലവില്‍ രാജ്യത്തെ കൊവിഡ് രോഗബാധിതരില്‍ 40 ശതമാനവും കേരളത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകാത്തത് ആശങ്കാജനകമാണ്. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. പ്രതിപക്ഷം ഇക്കാര്യങ്ങളൊന്നും തിരിച്ചറിയുന്നില്ല. ആരോഗ്യമന്ത്രിക്കെതിരേയും കേന്ദ്രമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മന്ത്രിക്ക് താത്പര്യം മാഗസിന്റെ കവര്‍ പേജില്‍ ചിത്രങ്ങള്‍ വരുന്നതിലാണെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button