അര്‍ഹതപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ ഒഴിവാക്കപ്പെട്ടെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നേതൃത്വത്തിനായില്ല എന്നത് ദുഃഖകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. പലയിടങ്ങളിലും അര്‍ഹതപ്പെട്ട ജയസാധ്യതയുള്ള സ്ഥാനര്‍ഥികള്‍ ഒഴിവാക്കപ്പെട്ടു എന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്. കേരള ചരിത്രത്തില്‍ ഇത്രയധികം പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അവകാശപ്പെട്ടവരെ ഒഴിവാക്കപ്പെട്ടു. ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത ഉണ്ടായില്ല. പാര്‍ട്ടിയേക്കാള്‍ വ്യക്തി താത്പര്യവും ഗ്രൂപ്പ് താത്പര്യവുമാണ് ഉണ്ടായത്. ജനങ്ങളുടെ പ്രതീക്ഷയെ തല്ലിക്കെടുത്തുന്ന നടപടി ഇത് കൈകാര്യം ചെയ്ത നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായി. ഇത് ആ നേതാക്കളുടെ പോരായ്മയാണ്. കെ. മുരളീധരന്‍ നല്ല സ്ഥാനാര്‍ഥിയാണ്. നേമത്തിന്റെ ചിത്രം മാറ്റാന്‍ അദ്ദേഹത്തിനാകുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News