‘അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ…’ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണത്തിന് തുടക്കം കുറിച്ച് മേയര്‍ ബ്രോ
വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന് സോഷ്യല്‍ മീഡിയയില്‍ ഏറെ സ്വാധീനമാണുള്ളത്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ ആദ്യഘട്ട പ്രചാരണം ആരംഭിച്ചിരിക്കുകയാണ്.’അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ…’ എന്ന് ആവേശം കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റാണ് അദ്ദേഹം പ്രചാരണത്തിന്റെ ഭാഗമായി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ:
പ്രിയമുള്ളവരെ,
വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആയി ഞാന്‍ മത്സരിക്കുകയാണ് . അതിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി സ: കൊടിയേരി ബാലകൃഷ്ണന്‍ അല്പം മുന്‍പ് നടത്തുകയുണ്ടായി. കഴിഞ്ഞ കാലങ്ങളില്‍ നല്കിയ നിര്‍ലോഭമായ പിന്തുണ ഈ തിരഞ്ഞെടുപ്പിലും നല്കണമെന്നാണ് മുഴുവന്‍ സുഹൃത്തുകളോടും അഭ്യര്‍ത്ഥിക്കാന്‍ ഉള്ളത്. വിശദമായ കുറിപ്പ് പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്.
അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ…