ചെങ്ങന്നൂര്‍: ആറാട്ടുപുഴ പാലത്തില്‍ നിന്നു പമ്പാ നദിയിലേക്ക് ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ രക്ഷിച്ചു. അതേസമയം, യുവതി രണ്ടര കിലോമീറ്ററോളം ആണ് നദിയില്‍ കൂടി ഒഴുകിയത്. മൂന്നു മാസം മുമ്പു വിവാഹിതയായ മാലക്കര സ്വദേശിയായ ഇരുപത്താറുകാരിയാണ് പുലര്‍ച്ചെ നദിയില്‍ ചാടിയത്.
ഇടനാട് പുറത്തോട്ട് കടവിലെത്തിയപ്പോള്‍ യുവതിയുടെ നിലവിളി കേട്ടു പുറത്തോട്ട് സ്വദേശി രാജഗോപാല്‍(65), മക്കളായ അരുണ്‍(32), അജിത്ത്(28) എന്നിവര്‍ ആറ്റിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ സംഭവം അറിഞ്ഞു പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.
വീട്ടുകാരെ പിരിയുന്നതിലുള്ള വിഷമമാണ് ആത്മഹത്യാശ്രമത്തിനു പിന്നിലെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. പാലക്കാട് സ്വദേശിയായ ഭര്‍ത്താവ് ഇപ്പോള്‍ ചെന്നൈയിലാണ്. വീട്ടുകാര്‍ക്കൊപ്പം യുവതിയെ വിട്ടയച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News