32.8 C
Kottayam
Friday, April 26, 2024

കൊല്ലത്ത് ഉറങ്ങിക്കിടക്കുന്നതിനിടെ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടു പേര്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

Must read

കൊല്ലം: കൊല്ലം പാരിപ്പള്ളിയില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ കെട്ടിടം ഇടിഞ്ഞു വീണ് രണ്ടു മരണം. ശ്രീരാമപുരം സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

പാരിപ്പള്ളിക്ക് സമീപമുള്ള പുത്തന്‍ കുളത്ത് ആന പാപ്പാന്മാര്‍ കിടന്നുറങ്ങിയിരുന്ന കെട്ടിടം ശക്തമായ മഴയെ തുടര്‍ന്ന് ഇടിഞ്ഞു വീഴുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week