24 C
Kottayam
Thursday, June 4, 2026

ഒന്നര-രണ്ടു വര്‍ഷം ഒരു സ്ത്രീയെ റേപ്പ് ചെയ്യുമോ? ഒരു വട്ടം ചെയ്താലല്ലേ റേപ്പ്? പിന്നേം പിന്നേം ചെയ്താല്‍ അത് എങ്ങനെ റേപ്പാകും? എലിസബത്തിനെതിരെ പരാതി നല്‍കി ബാല

Must read

കൊച്ചി: മുന്‍ പങ്കാളി എലിസബത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി നടന്‍ ബാലയും ഭാര്യ കോകിലയും. വെബ് സീരീസ് പോലെ എപ്പിസോഡ് എപ്പിസോഡായി അപമാനിച്ചുകൊണ്ടിരിക്കുകയണെന്നായിരുന്നു ബാലയുടെ ആരോപണം. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായ വ്യക്തിയാണ്. ശസ്ത്രക്രിയയുടെ സമയത്താണ് എലിബസത്ത് വന്നത്. അതിന് മുമ്പ് എവിടെയായിരുന്നുവെന്ന് ആര്‍ക്കും അറിയില്ല. ഒന്നര വര്‍ഷത്തിന് ശേഷം വന്ന് ഇക്കാര്യങ്ങള്‍ എന്തിന് പറയണമെന്നും ഇത്ര കാലം അവര്‍ എവിടെയായിരുന്നുവെന്നും ബാല ചോദിച്ചു. മാധ്യമങ്ങളെ കണ്ട കോകില വിതുമ്പുകയും ചെയ്തു.

‘ഒരു ചാനലില്‍ സീരീസ് പോലെ ഭര്‍ത്താവിനേയും ഭാര്യയേയും കുറിച്ച് മോശമായി സംസാരിക്കുന്നു. ഒരു രോഗിയാണ് ഞാന്‍. ജീവിതം മുഴുവന്‍ മരുന്ന് കഴിക്കണം. എനിക്ക് മനസമാധാനമായി ജീവിക്കണം. ചത്തുപോയ എനിക്ക് ദൈവം ഒരു ജീവിതം തന്നാല്‍, ആ ജീവന്‍ എടുക്കാനായാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ രണ്ട് പേരും നന്നായി ജീവിക്കുന്നത് ഇഷ്ടമല്ലേ? എനിക്കൊരു കുട്ടി ജനിക്കുന്നത് ആര്‍ക്കും ഇഷ്ടമില്ലേ ? ഞാന്‍ എല്ലാം നഷ്ടപ്പെട്ട ഒരു മനുഷ്യനാണ്.

- Advertisement -

ആ ഞാന്‍ ഒരു പെണ്ണിനെ റേപ്പ് ചെയ്യുമോ? റേപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ എന്ത് കൊണ്ട് പോലീസില്‍ പരാതി നല്‍കിയില്ല.’- ബാല മാധ്യമങ്ങളോട് പറഞ്ഞു. താന്‍ റേപ്പ് ചെയ്യുന്നയാളാണോയെന്നും ബാല ചോദിച്ചു. ഒന്നര-രണ്ടു വര്‍ഷം ഒരു സ്ത്രീയെ റേപ്പ് ചെയ്യുമോ? ഒരു വട്ടം ചെയ്താലല്ലേ റേപ്പ്? പിന്നേം പിന്നേം ചെയ്താല്‍ അത് എങ്ങനെ റേപ്പാകുമെന്നും ബാല ചോദിച്ചു. അങ്ങനെ ചെയ്തുവെങ്കില്‍ ഡോക്ടറായ എലിസബത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നും ബാല ചോദിച്ചു. ഇതൊരു കൂട്ടമായ ആക്രമണമാണെന്ന് നേരത്തെ പറഞ്ഞത് ഇപ്പോള്‍ സത്യമായെന്നും ബാല പറഞ്ഞു. ഒരാളല്ല, നാലഞ്ചു പേരാണ് ചെയ്യുന്നതെന്നും ഇതിനൊരു ക്യാപ്റ്റനുണ്ടെന്നും പറഞ്ഞത് സത്യമായില്ലേയെന്നും ബാല ചോദിച്ചു.

- Advertisement -

മുന്‍പങ്കാളി എലിസബത്ത്, മുന്‍ഭാര്യ അമൃത സുരേഷ്, യൂട്യൂബര്‍ അജു അലക്സ് എന്നിവര്‍ക്കെതിരേ പേലീസില്‍ പരാതി നല്‍കിയ ശേഷമാണ് ബാലയും കോകിലയും മാധ്യമങ്ങളോട് സംസാരിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നാണ് പരാതി. സാമൂഹിക മാധ്യമങ്ങള്‍ വഴി വലിയ തോതിലുള്ള തര്‍ക്കം നടക്കുന്നതിനിടെയാണ് എലിസബത്തിനെതിരേ ബാല പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഭാര്യ കോകിലയ്ക്കൊപ്പം കൊച്ചി സിറ്റി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് ബാല പരാതി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week