27.4 C
Kottayam
Thursday, June 4, 2026

ലീഡർ വിളി ‘കെണി’ വി ഡി സതീശനെ പുകഴ്ത്തിയുള്ള ഫ്ലക്സുകൾ മാറ്റി

Must read

തിരുവനന്തപുരം: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസ് അനുകൂല സംഘടനകളുടെ പേരിൽ വി ഡി സതീശനെ ‘ലീഡർ’ എന്ന് വിളിച്ച് ഉയര്‍ന്ന ഫ്ലക്സ് മാറ്റി. തിരുവനന്തപുരം നഗരത്തിൽ വി ഡി സതീശനെ ലീഡർ എന്ന് വിശേഷിപ്പിച്ച് വെച്ച ഫ്ലക്സുകളാണ് മാറ്റിയത്. തന്നെ ലീഡർ എന്ന് വിളിക്കരുതെന്ന് പറഞ്ഞ വി ഡി സതീശൻ, ഫ്ലക്സ് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു.

ലീഡർ-ക്യാപ്റ്റൻ വിളികൾ കെണിയാണെന്നും അതിൽ താന്‍ വീഴാനില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം. താൻ ലീഡർ അല്ലെന്നും, ലീഡർ എന്ന വിളിയ്ക്ക് അർഹനായ ഒരേയൊരാൾ മാത്രമേയുള്ളൂ കേരള രാഷ്ട്രീയത്തിൽ ഉള്ളൂ, അത് ലീഡർ കെ കരുണാകരനാണെന്നും വി ഡി സതീശൻ പറഞ്ഞു. ക്യാപ്റ്റൻ വിളിയിലും ലീഡർ വിളിയിലും ഒന്നും താൻ വീഴില്ല. തന്‍റെ മാത്രം ഫ്ലക്സ് വച്ചാൽ അത് ശരിയല്ല, എന്ന് തന്നെയാണ് അഭിപ്രായം.

ഫ്ലക്സ് വയ്ക്കുകയാണെങ്കിൽ എല്ലാവരുടെയും ഫ്ലക്സ് വയ്ക്കണം. തന്‍റെ മാത്രം ചിത്രമുള്ള ഫ്ലക്സ് ഉണ്ടെങ്കിൽ അത് ഇന്ന് തന്നെ മാറ്റിക്കുമെന്നും വി ഡി സതീശൻ തിരുവനനന്തപുരം വിമാനത്താവളത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, തൃക്കാക്കര ജയത്തിന്‍റെ ക്രെഡിറ്റ് സതീശന് മാത്രം നൽകിയുള്ള ലീഡർ വിളിക്കും പ്രചാരണത്തിനുമെതിരെ കോൺഗ്രസ്സിൽ അതൃപ്തി പുകയുന്നുണ്ട്. 

- Advertisement -

- Advertisement -

തൃക്കാക്കരയിലെ വിജയത്തിന് പിന്നാലെയാണ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച സതീശനെ കോൺഗ്രസ് ജനപ്രതിനിധികളടക്കം യഥാർത്ഥ ക്യാപ്റ്റൻ എന്ന് വിളിച്ചുതുടങ്ങിയത്. പീന്നീട് ലീഡർ എന്നായി വിളിപ്പേര്. ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ സതീശന് വിമാനത്താവളത്തിൽ ഡിസിസി ഒരുക്കിയത് വൻ സ്വീകരണമാണ്. നഗരത്തിലൂടനീളം സതീശനെ ലീഡറാക്കി വാഴ്ത്തുന്ന ഫ്ലക്സുകളാണുള്ളത്.

ഫലം വന്ന ദിവസവും മുതൽ ക്രെഡിറ്റ് സതീശന് മാത്രമായി നൽകുന്നതിൽ എ-ഐ ഗ്രൂപ്പുകൾക്ക് അമർഷമുണ്ട്. കെപിസിസി അധ്യക്ഷനെ അടക്കം ഒഴിവാക്കി സതീശനെ മാത്രം ഉയർത്തിക്കാട്ടിയുള്ള വ്യക്തിപൂജാ ശ്രമം ആസൂത്രണത്തിന്‍റെ ഭാഗമാണെന്നാണ് വിമർശകരുടെ ആക്ഷേപം. മുറുമുറുപ്പ് ഉയരുന്നതിനിടെയാണ് ലീഡർ വിളി സതീശൻ തള്ളിയത്.

- Advertisement -

തന്‍റെ പേരിൽ മാത്രമുള്ള ഫ്ലക്സുകൾ നീക്കം ചെയ്യാനാണ് സതീശന്‍റെ ആഹ്വാനം.തൃക്കാക്കരയിലേത് കൂട്ടായ്മയുടെ ജയമാണെന്നാണ് വിശദീകരണം. ലീ‍ഡർ വിളി തള്ളുമ്പോഴും ഫ്ലക്സ് ഉയരുന്നതൊക്കെ ജയത്തിന്‍റെ ആവേശമെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. സംഘടനാ തെരഞ്ഞെടുപ്പിന്‍റെ നടപടികളിലേക്ക് കൂടി പാർട്ടി കടക്കാനിരിക്കെ തൃക്കാക്കര ഫലം സതീശനെ കൂടുതൽ കരുത്തനാക്കുന്നുണ്ട്.

പല ഗ്രൂപ്പുകളിൽ നിന്നും കൂടുതൽ പേർ വിഡിക്കൊപ്പം നീങ്ങാനൊരുങ്ങുന്നുമുണ്ട്. ഇത് കൂടി മുന്നിൽ കണ്ടാണ് ലീഡർ വിളിക്കെതിരായ ഗ്രൂപ്പുകളുടെ അമർഷം. അതേസമയം മുഖ്യമന്ത്രിയോട് ഏറ്റുമുട്ടി തൃക്കാക്കരയിൽ മുന്നിൽ നിന്നും നയിച്ച പ്രതിപക്ഷ നേതാവിന് പിന്തുണ കൂടുന്നത് സ്വാഭാവിക നടപടിയാണെന്ന് വി ഡി അനുകൂലികൾ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week