തിരുവനന്തപുരം: സമ്മേളന കാലയളവുകളില്‍ നിയമസഭയില്‍ നിര്‍ബന്ധമായും സാന്നിധ്യമുണ്ടാകണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശം. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് വി.ഡി.സതീശന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിപക്ഷം ശക്തമായ ഇടപെടേണ്ട വിഷയങ്ങളില്‍ നിന്നു ആരും മാറിനില്‍ക്കരുത്. അംഗങ്ങളുടെ സഭയിലെ പ്രവര്‍ത്തനം ക്രിയാത്മകമാകണമെന്നും പ്രതിപക്ഷ നേതാവ് ഓര്‍മിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായത് അപ്രതീക്ഷിത തോല്‍വിയാണെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ആവര്‍ത്തിച്ചു. പ്രതിപക്ഷം മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്.
സര്‍ക്കാരിന്റെ വീഴ്ചകളും വഴിവിട്ട നീക്കവുമെല്ലാം പൊതുസമൂഹത്തിന്റെ മുന്നില്‍ എത്തിക്കാന്‍ കഴിഞ്ഞെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇതൊന്നും വോട്ടായി പ്രതിഫലിച്ചില്ലെന്നുമാണ് ഇരു നേതാക്കളും വിലയിരുത്തിയത്.