തിരുവനന്തപുരം: യു.ഡി.എഫ് ചെയര്‍മാനായി പ്രതിപക്ഷ നേതാവ് വി. ഡി സതീശനെ തെരഞ്ഞെടുത്തു. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള ആദ്യ യുഡിഎഫ് ഏകോപന സമിതിയോഗത്തിലാണ് തീരുമാനം.
യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനാണ് യുഡിഎഫ് ചെയര്‍മാനായി വി.ഡി. സതീശനെ തെരഞ്ഞെടുത്ത കാര്യം മാധ്യമങ്ങളോട് പങ്കുവച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷം യുഡിഎഫ് ചെയര്‍മാനായി രമേശ് ചെന്നിത്തല വഹിച്ച പങ്കിനെ നന്ദിയോടെ സ്മരിക്കുന്നതായി എം.എം. ഹസന്‍ പറഞ്ഞു.
യുഡിഎഫിന്റേത് ദയനീയ തോല്‍വിയല്ല. അഴിമതി വിലയിരുത്താന്‍ ജനങ്ങള്‍ തയാറായില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന് നേട്ടമായെന്നും ഹസന്‍ പറഞ്ഞു. യുഡിഎഫിന്റെ പരാജയം വിലയിരുത്താന്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.