ഇന്ത്യ-ചൈന തര്‍ക്കത്തില്‍ വിഷയത്തില്‍ ഇടപെടാന്‍ താത്പര്യമുണ്ടെന്ന് അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യ-ചൈന തര്‍ക്കത്തില്‍ ഇടപെടാന്‍ അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ ചൈന അതിര്‍ത്തിയിലെ സാഹചര്യം വളരെ മോശമാണ്. തങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍, അതില്‍ പങ്കാളികളാകാനും സഹായിക്കാനും അമേരിക്ക ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇരു രാജ്യങ്ങളുമായും സംസാരിക്കുന്നുണ്ട്-അദ്ദേഹം വ്യക്തമാക്കി.

ചൈന ഇന്ത്യയെ സംഘര്‍ഷത്തിലേക്ക് വലിച്ചിടുകയാണോ എന്ന ചോദ്യത്തിന്, അങ്ങനെ ഉണ്ടാവില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെങ്കിലും അതിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും ട്രംപ് പറഞ്ഞു.

അതിനിടെ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രിയും കൂടിക്കാഴ്ച നടത്തി. രാത്രി വൈകി അവസാനിച്ച കൂടിക്കാഴ്ചയുടെ ഔദ്യോഗിക തീരുമാനങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ചൈനയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു കൂടിക്കാഴ്ച.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News