ആണവനിലയം തകർത്ത് യുഎസ് ബോംബാക്രമണം! തിരിച്ചടിയായി ജോർദാനിലേക്ക് മിസൈൽ മഴ പെയ്യിച്ച് ഇറാൻ; എണ്ണശാലകൾ കത്തുന്നു; നഗരങ്ങൾ പൂർണ്ണമായി ഇരുട്ടിൽ!

ടെഹ്റാന്‍: നിര്‍മാണത്തിലിരുന്ന ആണവകേന്ദ്രം യുഎസ് ആക്രമിച്ചെന്ന് ഇറാന്‍. ഖുസെസ്താന്‍ പ്രവിശ്യയിലെ ഡാര്‍കോവിന്‍ ആണവനിലയമാണ് ആക്രമിച്ചത്. പ്രാദേശിക മാധ്യമങ്ങളാണ് ആക്രമണവിവരം അറിയിച്ചത്. ആക്രമണത്തെ ഇറാന്‍ ആണവോര്‍ജ്ജ ഏജന്‍സി അപലപിച്ചു. പ്രാദേശിക സമയം 3.39 ഓടെയാണ് ആക്രമണമുണ്ടായത്. 2022ലാണ് പ്ലാന്റിന്റെ നിര്‍മാണം തുടങ്ങിയത്.

ആണവനിലയത്തിന് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ ഇറാന്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന പ്ലാന്റിന് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ടെഹ്റാന്‍ കുറ്റപ്പെടുത്തി. തുടര്‍ച്ചയായ യു.എസ്. – ഇസ്രായേല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ഇറാന്റെ ആഭ്യന്തര ഊര്‍ജ്ജ മേഖല പൂര്‍ണ്ണമായും പ്രതിസന്ധിയിലായതായാണ് റിപ്പോര്‍ട്ടുകള്‍. എണ്ണ ശുദ്ധീകരണ ശാലകള്‍ക്കും പവര്‍ ഗ്രിഡുകള്‍ക്കും നേരെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വ്യോമാക്രമണങ്ങള്‍ മൂലം ഇറാനിലെ പല പ്രമുഖ നഗരങ്ങളും കടുത്ത അന്ധകാരത്തിലാണ്.

അതിനിടെ ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ബൂഷെര്‍ ആണവവൈദ്യുതി നിലയത്തിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായതായി വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നു. പ്ലാന്റിന്റെ പ്രധാന കെട്ടിടങ്ങള്‍ക്കും അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍ സംഭവിച്ചതായി സ്വകാര്യ ഉപഗ്രഹ ഏജന്‍സികള്‍ പുറത്തുവിട്ട ചിത്രങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിയാക്ടര്‍ കോംപ്ലക്‌സിന് തൊട്ടടുത്തുള്ള രണ്ട് പ്രധാന കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ് ചിത്രങ്ങളിലുള്ളത്. എന്നാല്‍ ആക്രമണത്തില്‍ ആണവ വികിരണങ്ങള്‍ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. ആക്രമണത്തെത്തുടര്‍ന്ന് ഇറാന്റെ ആഭ്യന്തര ഊര്‍ജ്ജ മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. രാജ്യത്തെ പല പ്രമുഖ നഗരങ്ങളിലും മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആണവനിലയത്തിന് നേരെയുണ്ടായ പ്രഹരത്തിന് കടുത്ത ഭാഷയില്‍ തിരിച്ചടിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് മുന്നറിയിപ്പ് നല്‍കിയതോടെ മിഡില്‍ ഈസ്റ്റ് കൂടുതല്‍ കലുഷിതമായിരിക്കുകയാണ്.

ഇതിനിടെ തെക്കന്‍ ജോര്‍ദാന്‍ നഗരമായ അഖാബ ലക്ഷ്യമാക്കി ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. അതിര്‍ത്തി നഗരമായ അഖാബയ്ക്ക് നേരെയുണ്ടായ ആക്രമണം തൊട്ടടുത്തുള്ള ഇസ്രായേല്‍ അതിര്‍ത്തികളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ സേന മുന്നറിയിപ്പ് നല്‍കി. അഖാബയ്ക്ക് നേരെ വന്ന മിസൈലുകള്‍ യു.എസ്., ജോര്‍ദാന്‍ സേനകള്‍ സംയുക്തമായി വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മിസൈലുകളുടെ അവശിഷ്ടങ്ങള്‍ ഇസ്രായേല്‍ അതിര്‍ത്തി നഗരമായ എയിലാറ്റില്‍ പതിക്കാതിരിക്കാന്‍ ഇസ്രായേല്‍ വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡോമും സജീവമാക്കിയിട്ടുണ്ട്.

ഇറാനില്‍ വീണ്ടും ആക്രമണം നടത്തി അമേരിക്ക. തുടര്‍ച്ചയായ ഏഴാം ദിവസമാണ് അമേരിക്ക ഇറാനെ ആക്രമിക്കുന്നത്. മധ്യപ്രവിശ്യയായ യസ്ദ് നഗരത്തില്‍ അഞ്ച് സ്ഫോടനങ്ങള്‍ നടത്തി. ബന്ദര്‍ അബ്ബാസ്, സിറിക്, ഖിഷം ദ്വീപുകളിലും ആക്രമണം നടത്തി.അതേസമയം ആക്രമണത്തില്‍ ഇറാനും തിരിച്ചടിച്ചു. ഹോര്‍മുസില്‍ രണ്ട് എണ്ണ കപ്പലുകള്‍ ആക്രമിച്ചു. ബദല്‍ പാതയിലൂടെ പോകുന്നത് അപകടമെന്ന മുന്നറിയിപ്പും ഇറാന്‍സേന നല്‍കിയിട്ടുണ്ട്. ജോര്‍ദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ നിരവധി അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റു. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് സിബിഎസ് ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഇറാന്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ഇന്നലെ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ അഞ്ച് പാലങ്ങളും വൈദ്യുത നിലയവും ട്രെയിന്‍ സ്റ്റേഷനുകളും ആക്രമിക്കപ്പെട്ടതായാണ് ഇറാന്‍ അറിയിച്ചത്. കുവൈത്തിനും ഖത്തറിനും ബഹ്റൈനും നേരെ ഇറാന്‍ സേന പത്യാക്രമണം നടത്തി. ആക്രമണത്തില്‍ കുവൈത്തിലെ വൈദ്യുതി ഉല്‍പ്പാദന ജലശുദ്ധീകരണ പ്ലാന്റ് തകരാറിലായിരുന്നു. ഇറാനില്‍ യുഎസ് വിജയവഴിയിലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു.

English SummaryThe West Asian conflict escalated to a dangerous new level after Iran announced that the US military launched an airstrike on its under-construction Darkhovin Nuclear Power Plant in Khuzestan province. Terming the attack a gross violation of international laws, Iran immediately retaliated by launching a massive missile strike on the Jordanian city of Aqaba. Meanwhile, repeated US strikes on Iran’s major oil refineries and power grids have left several prominent Iranian cities, including Tehran, in complete darkness, triggering a catastrophic humanitarian and global energy crisis.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News