EntertainmentNews

ഞാൻ പ്രതികരിക്കാതായപ്പോൾ പാർവതി ദേഷ്യപ്പെട്ടു; എന്റെ ഭർത്താവ് അവിടെയുണ്ട്; അദ്ദേഹം പറഞ്ഞത്

കൊച്ചി:ഉർവശി, പാർവതി തിരുവോത്ത് എന്നീ രണ്ട് നടിമാർ മികച്ച പ്രകടനം കാഴ്ച വെച്ച ഉള്ളൊഴുക്കിന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രത്തിൽ രണ്ട് പേർക്കും തുല്യ പ്രാധാന്യമാണുള്ളത്. ഒരിടവേളയ്ക്ക് ശേഷം പാർവതി മികച്ച കഥാപാത്രവുമായി പ്രേക്ഷകർക്ക് മുമ്പിലെത്തിയിരിക്കുകയാണ്. എന്നാൽ ഉള്ളൊഴുക്കിന്റെ ഷൂട്ടിം​ഗ് പാർവതിക്കോ ഉർവശിക്കോ എളുപ്പമായിരുന്നില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

രണ്ട് സ്ത്രീകളാണ് അരയ്ക്കൊപ്പം വെള്ളത്തിൽ നിൽക്കുന്നത്. ശാരീരികമായ എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടാകും. പുരുഷൻമാരെ പോലെയല്ല. അത് അവരുടെ കുറ്റമല്ല. ചിന്തിക്കേണ്ടിയിരുന്നത് ഞാനാണ്. അത് ചിന്തിച്ചില്ല എന്നത് എന്നെ സംബന്ധിച്ച് വലിയ ഇഷ്യൂ ആയിരുന്നു. കാരണം അത്തരം പല സന്ദർഭങ്ങളിലും നമ്മുടെ മനസിലുണ്ടാകുന്ന ടെൻഷനുണ്ട്. തൊട്ടിലെടുക്കാൻ ഏണിയിൽ കയറുന്ന സീനിൽ താൻ വളരെ അപ്സെറ്റായിരുന്നെന്നും ഉർവശി പറയുന്നു. അതെങ്ങനെ വിവരിക്കണം എന്ന് അറിയില്ല. ഇന്ന് എല്ലാവരും ലിബറലാണ്. ശാരീരിക അസ്വസ്ഥതകൾ തുറന്ന് പറയുന്ന ജനറേഷനാണ്.

എന്റെ മകൾ പോലും. എനിക്കത് സാധിക്കില്ല. ഞാനങ്ങനെയല്ല വന്നത്. അസിസ്റ്റന്റ് ഡയറക്ടർമാർ ചില സജഷനുകൾ പറഞ്ഞപ്പോൾ തനിക്ക് ഷൗട്ട് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് ഉർവശി പറയുന്നു. ഫിസിക്കലി വളരെ അൺകംഫർട്ടബിളായിരുന്നു. ആ ഇറിറ്റേഷനാെക്കെ ചില സീനുകളിൽ വരും. ആ ക്യാരക്ടറായത് കൊണ്ട് കുഴപ്പമില്ല. അതൊരു പ്ലസന്റ് ക്യാരക്ടറായിരുന്നെങ്കിൽ സീനിനെ ബാധിച്ചേനെയെന്നും നടി ചൂണ്ടിക്കാട്ടി.

ഇത് പറയാൻ പറ്റുന്നില്ല. പാർവതിയോട് പറഞ്ഞിട്ടും കാര്യമില്ല. അവൾ ബോൾഡായി ഈ സീൻ ഇന്ന് എടുക്കാൻ പറ്റില്ലെന്ന് പറയും. പക്ഷെ പിന്നെ ഒരു ദിവസം നിന്ന് ഞാനല്ലേ ഇത് ചെയ്യേണ്ടത്. ഇങ്ങനത്തെ രണ്ട് മൂന്ന് കാര്യങ്ങൾ തനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നെന്നും ഉർവശി വ്യക്തമാക്കി.

വെള്ളത്തിൽ നിന്ന് ഷൂട്ട് ചെയ്തത് കൊണ്ട് ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് ഉർവശി പറയുന്നു. കാലിന് കറുപ്പ് കളറായിട്ടുണ്ട്. ഇപ്പോഴും മാറിയിട്ടില്ല. ഇവിടം വരെ നനഞ്ഞാണ് പോയിരിക്കുന്നത്. മാറ്റിയിട്ട് കാര്യമില്ല. കാരണം വീണ്ടും വരേണ്ടത് ഇവിടയല്ലേ. മുപ്പത് ദിവസം കഴിഞ്ഞപ്പോഴേക്കും എനിക്ക് രാത്രി കിടക്കാൻ പറ്റില്ല. കാൽ വിങ്ങും. പേഴ്സണൽ സ്റ്റാഫ് ഹെയർ ഡ്രെെയർ വെച്ച് കാല് ചൂടാക്കും.

ഒരു സീനിൽ പാർവതിക്ക് ദേഷ്യം വന്നിട്ടുണ്ടെന്നും ഉർവശി പറയുന്നു. ഭയങ്കര റിസ്കിയായി ഒരു സം​ഗതി എടുത്തപ്പോൾ ഞാൻ റിയാക്ട് ചെയ്യാതിരിക്കുന്നത് കണ്ട് പാർവതി ദേഷ്യപ്പെട്ടു. പറ്റുന്നില്ലെന്ന് പറഞ്ഞ് പോയി. അതിന് മുമ്പേ ദേഷ്യപ്പെടേണ്ടതായിരുന്നെന്ന് ഞാൻ വിചാരിച്ചു. എന്റെ ഭർത്താവ് അവിടെയുണ്ട്. എക്സ്പീരിയൻസ്ഡായ നീ പറയേണ്ടെ, മിണ്ടാതെ ഇങ്ങ് പോന്നോ എന്ന് ചോദിച്ച് പുള്ളി ഷൗട്ട് ചെയ്തു. രണ്ട് ഷോട്ട് കൂടെയേ ഉള്ളൂയെന്ന് പോട്ടെയെന്ന് പറഞ്ഞ് താൻ സമാധാനിപ്പിക്കുകയായിരുന്നെന്നും ഉർവശി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker