EntertainmentNews

ഇവളെന്താ തിന്നുന്നത്? വണ്ണം കൂടിയതിന് പരിഹാസം; മറുപടി നല്‍കി സ്വര ഭാസ്‌കര്‍

മുംബൈ: തന്റെ അഭിനയ മികവിലൂടെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് സ്വര ഭാസ്‌കര്‍. അഭിനയത്തിന് പുറമെ തന്റെ നിലപാടുകളിലൂടേയും സ്വര ഭാസ്‌കര്‍ കയ്യടി നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങളും സ്വരയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പരസ്യമായി തന്നെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാനും സ്വര മടിക്കാറില്ല. വിമര്‍ശനങ്ങളേയും ട്രോളുകളേയുമെല്ലാം അതിജീവിച്ച് മുന്നോട്ട് പോവുകയാണ് സ്വര ഭാസ്‌കര്‍.

ഈയ്യടുത്താണ് സ്വര ഭാസ്‌കര്‍ അമ്മയായത്. ഇതിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ബോഡി ഷെയ്മിംഗിനെതിരേയും സ്വര പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി സ്വരയ്ക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിരിക്കുകയാണ്. പതിവ് പോലെ വ്യക്തമായ മറുപടി നല്‍കാനും സ്വരയ്ക്ക് സാധിച്ചിട്ടുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഈയ്യടുത്താണ് സ്വരയ്ക്കും ഭര്‍ത്താവ് ഫഹദ് അഹ്‌മദിനും പെണ്‍കുഞ്ഞ് പിറന്നത്. തങ്ങളുടെ കണ്‍മണിയ്ക്ക് റാബിയ എന്നാണ് സ്വരയും ഫഹദും പേരിട്ടിരിക്കുന്നത്. താരത്തിന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിന് ആശംസകള്‍ നേരുകയാണ് ആരാധകര്‍. എന്നാല്‍ ഇതിനിടയിലും ചിലര്‍ താരത്തെ അവഹേളിക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രസവാനന്തരം സ്വരയ്ക്ക് വണ്ണം വച്ചതിന്റെ പേരില്‍ താരത്തെ പരിഹസിക്കാന്‍ ശ്രമിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം.

ഇതിനിടെയാണ് താരത്തിനെതിരെ ഒരു യുവതി രംഗത്തെത്തിയത്. സ്വരയുടെ മുമ്പത്തെ ഒരു ചിത്രവും ഈയ്യടുത്തുള്ളൊരു ചിത്രവും ചേര്‍ത്തുവെക്കുകയായിരുന്നു യുവതി പോസ്റ്റില്‍. അമ്മയായ ശേഷമുള്ള ചിത്രത്തില്‍ താരത്തിന്റെ വണ്ണം കൂടിയിട്ടുണ്ട്. ഇതിന്റെ പേരിലായിരുന്നു പരിഹാസം. ഇവള്‍ എന്താണ് തിന്നുന്നത് എന്നായിരുന്നു പരിഹാസം. പിന്നാലെ മറുപടിയുമായി സ്വര രംഗത്തെത്തുകയായിരുന്നു.

അവളൊരു കുഞ്ഞിന് ജന്മം നല്‍കി. വേറെ നല്ലതെങ്കിലും ചെയ്യൂ നളിനി എന്നായിരുന്നു സ്വരയുടെ മറുപടി. താരത്തിന്റെ മറുപടി കയ്യടി നേടുകയാണ്. നിരവധി പേരാണ് സ്വരയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. അതേസമയം ഇന്‍ഡസ്ട്രിയില്‍ തന്നോട് പലര്‍ക്കും തൊട്ടുകൂടായ്മയാണെന്ന് ഈയ്യടുത്ത് സ്വര ഭാസ്‌കര്‍ തുറന്ന് പറഞ്ഞിരുന്നു. താന്‍ വിവാദമുണ്ടാക്കുമെന്ന ഭയത്താല്‍ തന്നെ ആരും ജോലിയ്ക്ക് വിളിക്കുന്നില്ലെന്നാണ് സ്വര പറഞ്ഞത്.

”എനിക്ക് ഈ ലോകത്ത് വിലമതിക്കാത്തതായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് എന്റെ ട്വിറ്റര്‍ അക്കൗണ്ടാകും. കാരണം അതെന്റെ കരിയറിനെ തന്നെ ബാധിച്ചതാമ്. മിക്ക നിര്‍മ്മാതാക്കള്‍ക്കും എന്നോട് തൊട്ടുകൂടായ്മയാണ്. ഇത് ഞാന്‍ പറയുന്നതല്ല. എന്റെ സുഹൃത്തുക്കളായ നിര്‍മ്മാതാക്കളും സംവിധായകരും എന്നോട് പറഞ്ഞതാണ്. നിങ്ങളെ കാസ്റ്റ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ സ്റ്റുഡിയോ സമ്മതിച്ചില്ലെന്നാണ് പറയുന്നത്. ഞാന്‍ വിവാദമുണ്ടാക്കുമെന്നാണ് അവര്‍ പറയുന്നത്. എന്താണ് അവരെ ഭയപ്പെടുത്തുന്നതെന്ന് അറിയില്ല, പക്ഷെ ഭയമുണ്ട്” എന്നാണ് സ്വര പറഞ്ഞത്.

ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് സ്വര ഭാസ്‌കര്‍ കടന്നു വരുന്നത്. ഗുസാരിഷ് ആയിരുന്നു ആദ്യ സിനിമ. പിന്നീട് തനു വെഡ്‌സ് മനു, രാഞ്ജന, പ്രേം രതന്‍ ധന്‍ പായോ, നില്‍ ബാട്ടി സന്നാട്ട, അനാര്‍ക്കലി ഓഫ് ആര, ഷീര്‍ ഖൂര്‍മ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. വെബ് സീരീസുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker