27.6 C
Kottayam
Sunday, June 7, 2026

മൂന്നാറിൽ മൂത്രമൊഴിച്ചാൽ പണി പാളും

Must read

മൂന്നാർ : സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര മേഖലയായ മൂന്നാറിനെ അതിമനോഹരിയാക്കാൻ പഞ്ചായത്ത് നടത്തുന്ന ഇടപെടൽ ജനശ്രദ്ധ ആകർഷിക്കുകയാണ്. ഇതിന്‍റെ ഭാഗമായി മുതിരപ്പുഴയും ചെറുഅരുവികളും കൈത്തോടുകളും ശൂചീകരിക്കുന്ന പ്രവർത്തനങ്ങൾ അധിക്യതർ ആരംഭിച്ച് കഴിഞ്ഞു. 

പഴയ ശുചിമുറികൾ ആധുനിക വത്കരിക്കുന്നതിനും ഇവ ഇല്ലാത്ത ഭാഗങ്ങളിൽ പുതിയ ശുചിമുറികൾ നിർമ്മിക്കുന്നതിനും പ്രസിഡന്‍റ് പ്രവീണരവികുമാറിന്‍റെ നേതൃത്വത്തിൽ പദ്ധതികൾ തയ്യറാക്കിയിട്ടുണ്ട്. ജനങ്ങളെ ബോധവത്കരിച്ച് മൂന്നാറിനെ ശുചീകരിക്കുന്നതോടൊപ്പം വികസനം യഥാർത്യമാക്കുകയാണ് ഭരണസമിതിയുടെ ലക്ഷ്യം.ഇതിനിടെയാണ് കഴിഞ്ഞ ദിവസം ശുചിമുറി ഉണ്ടായിരുന്നിട്ടും അതിന്‍റെ പുറത്ത് നിന്ന് ചിലർ മൂത്രമൊഴിച്ച്. 

ഇത് ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് സെക്രട്ടി സഹജൻ ഇത്തരക്കാരെ പിടിച്ച് പിഴ ഈടാക്കുകയും ചെയ്തു. ആദ്യഘട്ടമെന്ന നിലയിൽ 300 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കിയത്. ശുചിമുറികൾ ഉണ്ടായിരുന്നിട്ടും പൊതുസ്ഥലങ്ങൾ മലിനമാക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സംഘത്തെയും പ്രസിഡൻ്റിൻ്റ നിർദ്ദേശപ്രകാരം സെക്രട്ടറി ടൗണിൽ നിയോഗിച്ചിട്ടുണ്ട്. 

കോവിഡിന്‍റെ നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതോടെ ഏപ്രിൽ മെയ് മാസത്തിൽ സഞ്ചാരികളുടെ കടന്നുവരവ് വർദ്ധിക്കുമെന്നാണ് ഭരണസമിതിയുടെ കണ്ടെത്തൽ. അതിന് മുൻപ് മൂന്നാറിലെ ട്രാഫിക്ക് പരിഷ്കരങ്ങളടക്കം നടപ്പിലാക്കി ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും ശ്രമം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

Popular this week