KeralaNews

കൃഷ്ണപ്രിയയ്ക്ക് യൂത്ത്‌ഫ്രണ്ടിന്റെ ആദരം


ചെറുവള്ളി : പുതിയ തലമുറയ്ക്ക് പ്രചോദനമാകുവാൻ കൃഷ്ണപ്രിയയ്ക്ക് കഴിയട്ടെയെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് . ഒരു വിദ്യാർത്ഥിനി എന്ന നിലയിൽ കൃഷ്ണപ്രിയയ്ക്ക് ലഭിച്ചത് അപൂർവ്വഭാഗ്യമാണ്. ഓരോ ഭാരതീയർക്കും ഇത് അഭിമാന നിമിഷമാണെന്നും കേരള സർക്കാരിന്റെ ആദരവ് അറിയിക്കുന്നതായും റിപ്ലബ്ലിക് ദിനത്തിന്റെ 73-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച് ഭരതനാട്യം അവതരിപ്പിച്ച കോട്ടയം ബസേലിയസ് കോളജിലെ ഒന്നാം വർഷ സുവോളജി വിദ്യാർത്ഥിനി ചെറുവള്ളി കിഴക്കയിൽ കൃഷ്ണപ്രിയയ്ക്ക് യൂത്ത് ഫ്രണ്ട് (എം) ന്റെ ആദരം അർപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.


യൂത്ത് ഫ്രണ്ട് (എം)നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ ബി.പിള്ളയുടെ അധ്യക്ഷതയിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, ഷാജി നല്ലേപ്പറമ്പിൽ , ചിറക്കടവ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ ,ഷൈല ജോൺ , നിതിൻ ജോസ് , അരുൺ കൃഷ്ണൻ , ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker