KeralaNationalNews

വിവാഹച്ചടങ്ങിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു; വധുവിന്‍റെ അനുജത്തിയെ വിവാഹം ചെയ്ത് യുവാവ്, വിവാഹശേഷം അതേ പന്തലിൽ സംസ്കാര ചടങ്ങ്

ഡൽഹി:വിവാഹ ചടങ്ങിനിടെ വധു അപ്രതീക്ഷിതമായി മരണപ്പെട്ടപ്പോള്‍ വധുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ച് വരന്‍. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലെ സംസപൂരിലാണ് നടകീയമായ സംഭവങ്ങള്‍ ഉണ്ടായത്. മനോജ് കുമാർ വിവാഹം കഴിക്കാൻ തീരുമാനിച്ചത് സുരഭി എന്ന പെണ്‍കുട്ടിയെയാണ്. വിവാഹ ചടങ്ങുകളുടെ പൂര്‍ത്തീകരണമെന്ന നിലയ്ക്ക് അഗ്നിയെ വലംവയ്ക്കുമ്പോഴാണ് വധുവായ സുരഭി കുഴഞ്ഞുവീണത്.

പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ചു വരുത്തി. പരിശോധനയിൽ പെൺകുട്ടി മരിച്ചുവെന്ന് കണ്ടെത്തി. ഗുരുതരമായ ഹൃദയാഘാതം ഉണ്ടയതിനെ തുടർന്നാണ് സുരഭിയുടെ മരണമെന്നാണ് റിപ്പോർട്ട്. വിവാഹചടങ്ങുകൾ നിർത്തിവച്ചു. പിന്നീട് ഇരുവീട്ടുകാരും ഇനി എന്ത് ചെയ്യുമെന്നായി ചര്‍ച്ച. അതിനിടയിലാണ് ഒരാൾ സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. ഇരുകുടുംബത്തിനും ഇതിൽ സമ്മതമായി. വിവാഹം നടത്തി. സുരഭിയുടെ സഹോദരൻ സൗരഭ് എഎന്‍ഐ ഏജൻസിയോട് പറഞ്ഞു.

സുരഭിയുടെ മൃതദേഹം മറ്റൊരു മുറിയില്‍ സൂക്ഷിച്ച ശേഷമാണ് വിവാഹ ചടങ്ങ് നടത്തിയത്. തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമാണ് സുരഭിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. ‘ഞങ്ങളെ സംബന്ധിച്ച് ഒരു കടുത്ത തീരുമാനമായിരുന്നു അത്, പലരും പല വികാരമാണ് പ്രകടിപ്പിച്ചത്’- സുരഭിയുടെ അമ്മാവന്‍ അജബ് സിംഗ് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker