കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ആര്‍.എസ്.പി (ലെനിനിസ്റ്റ്) പാത്രം കൊട്ടി പ്രതിഷേധിച്ചു

കോട്ടയം പെട്രോള്‍ ഡിസല്‍ പാചക വാതക വില വര്‍ദ്ദനയ്‌ക്കെതിരെ ആര്‍.എസ്.പി ലെനിനിസ്റ്റ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ മധ്യ മേഖലതല ഉദ്ഘാടനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് കുമരകത്ത് നിര്‍വ്വഹിച്ചു.

പ്രവര്‍ത്തകര്‍ വീടുകളില്‍ വിളക്കുകള്‍ കൊളുത്തിയശേഷം പാത്രം കൊട്ടിയാണ് കേന്ദ്രത്തിന്റെ ജനദ്രോഹ നയത്തിനെതിരെ ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. കോവിഡ് മഹാമാരിയുടെ മറവില്‍ കിരാത നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ശക്തമായ സമര പരിപാടിയുമായി ആര്‍.എസ്.പി (എല്‍) രംഗത്തുണ്ടാകുമെന്ന് ഷാജി ഫിലിപ്പ് പറഞ്ഞു.

പ്രതിഷേധ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം പാര്‍ട്ടി ലീഡര്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ കുന്നത്തൂരില്‍ നിര്‍വ്വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് കാട്ടിതന്ന മാതൃകയാണ് പാത്രം കൊട്ടിയും, ശബ്ദം ഉണ്ടാക്കിയുമുള്ള പ്രതികരണമെന്നും.അന്ന് അഭിനന്ദനം അറിയിക്കാനാണ് പാത്രം കൊട്ടിയതെങ്കില്‍ ഇന്ന് കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് ജനങ്ങള്‍ പാത്രം കൊട്ടുന്നതെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

പാലാ നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഡോ.തോമസ് അഗസ്റ്റിനും, ഏറ്റുമാനൂരില്‍ രഞ്ജിത്ത് കെ ഗോപാലനും, പുതുപ്പള്ളിയില്‍ ബിനു മറ്റക്കരയും കോട്ടയത്ത് ഡേവിഡ് പി ജോണും, ചങ്ങനാശേരിയില്‍ പൊന്നമ്മ ജോസും, കടുത്തുരുത്തി പവിത്രന്‍ ജി കല്ലറയും, കാഞ്ഞിരപ്പള്ളിയില്‍ രവി എന്‍ കരിയത്തുംപാറയും, വൈക്കത്ത് എ സുരേഷ്, പൂഞ്ഞാറില്‍ റെജി ചെറുവള്ളിയും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News