KeralaNews

എറണാകുളം ബസലിക്ക പള്ളിയില്‍ ഒരേ സമയം രണ്ട് തരം കുർബാന,കുർബാന തർക്കം അസാധാരണ തലത്തിലേക്ക്

കൊച്ചി: സിറോ മലബാർ സഭയിലെ കുർബാന തർക്കം അസാധാരണ തലത്തിലേക്ക്. എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയിൽ ഒരേസമയം രണ്ട് തരം കുർബാന നടന്നു. പുതിയ അഡ്മിനിസ്ട്രേറ്റർ ഏകീകൃത കുർബാന അർപ്പിക്കുമ്പോൾ, വിമത വിഭാഗം ജനാഭിമുഖ കുർബാന നടത്തുകയായിരുന്നു. 

കുർബാന തർക്കത്തെ തുടര്‍ന്ന് ഏഴ് വൈദികർ ജനാഭിമുഖ കുർബാനയും ഒരു വൈദികൻ ഏകീകൃത കുർബാനയും അർപ്പിക്കുകയായിരുന്നു. അഡ്മിനിസ്‌ട്രേറ്റർ ആന്‍റിണി പൂതവേലിൽ ആണ് ഏകീകൃത കുർബാന അർപ്പിക്കുന്നത്. സംഘർഷാവസ്ഥയെ തുടർന്ന് പള്ളിക്കകത്ത് കനത്ത പൊലീസ് കാവലുണ്ട്. പ്രതിഷേധം തുടരുന്നവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് മുന്നറിയിപ്പ് നല്‍കി.

1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് കഴിഞ്ഞ വർഷം ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി.

എതിർക്കുന്നവരുടെ വാദങ്ങൾ

1.അര നൂറ്റാണ്ടായി തുടരുന്ന രീതി അട്ടിമറിക്കരുത്.

2.അഭിപ്രായഐക്യം ഉണ്ടാകും വരെ സിനഡ് തീരുമാനം നടപ്പാക്കരുത്

3.കുർബാന രീതി മാറ്റാൻ മാർപ്പാപ്പയെ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയമുണ്ട്

4.നവംബർ 28ന് തന്നെ സാധ്യമായ ഇടങ്ങളിൽ പുതിയ രീതി നടപ്പാക്കണം എന്ന് പറയുന്നത് ദുരുദ്ദേശപരമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button