തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് പീഡനം; അഞ്ചു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കിളിമാനൂരില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഈന്തന്നൂര്‍ ഇടവിളവീട്ടില്‍ രാജേഷ്(25), പനപ്പാംകുന്ന് ഈന്തന്നൂര്‍ കോളനിയില്‍ മനു(31), ഈന്തന്നൂര്‍ ചരുവിള വീട്ടില്‍ അനീഷ്(27), കിഴക്കുംകര വീട്ടില്‍ നിഷാന്ത്(24), ചരുവിള വീട്ടില്‍ അനീഷ്(28) എന്നിവരാണ് അറസ്റ്റിലായത്. യുവതിയും രക്ഷിതാക്കളും പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

യുവതിയില്‍ നിന്നും സ്പെഷ്യല്‍ എഡ്യൂക്കേറ്ററുടെ സാന്നിധ്യത്തിലാണ് പോലീസ് മൊഴി എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് രാജേഷിനെ അറസ്റ്റുചെയ്തു. മെഡിക്കല്‍ പരിശോധനയില്‍ യുവതി നിരവധി തവണ പീഡനത്തിനിരയായെന്നു കണ്ടെത്തി.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മറ്റു പ്രതികളും പിടിയിലായത്. എസ്.എച്ച്.ഒ. കെ.ബി.മനോജ് കുമാര്‍, എസ്.ഐ. ബിജുകുമാര്‍, ജൂനിയര്‍ എസ്.ഐ. സരിത, ഷാജി, റാഫി, സി.പി.ഒ.മാരായ സോജു, സുജിത്, വിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News