മനുഷ്യനായതില്‍ അപമാനം തോന്നുന്നു; ആ പ്രവര്‍ത്തി കാണിച്ച എല്ലാ തെണ്ടികളും നരകത്തില്‍ പോകുമെന്ന് ഉണ്ണി മുകുന്ദന്‍

സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ നല്‍കി ആനയെ കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. മനുഷ്യന്‍ എന്ന് വിളിക്കപ്പെടുന്നതില്‍ അപമാനം തോന്നുന്നു, മനുഷ്യത്വരഹിത പ്രവര്‍ത്തി കാണിച്ച എല്ലാ തെണ്ടികളും നരകത്തില്‍ പോകും എന്നാണ് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ കുറിപ്പ്

മനുഷ്യന്‍ എന്ന് വിളിക്കപ്പെടുന്നതില്‍ നാണം തോന്നുന്നു. ഇങ്ങനെ ഒരു വാര്‍ത്ത ഇന്ന് വായിച്ചപ്പോള്‍ തൊട്ട്.. ഈ അടുത്തായി ഇത്രയും വേദനിപ്പിക്കുന്ന വാര്‍ത്ത കേട്ടിട്ടില്ല എന്നുതന്നെ പറയാം.. മനുഷ്യന്‍ ഇത്രെയും ക്രൂരന്‍ ആണോ? എങ്ങനെ ആ പാവത്തിനോട് നമുക്കു ഇത്രെയും ക്രൂരത കാണിക്കാന്‍ തോന്നിയത്..

ഒരു മനുഷ്യന്‍ ആയതില്‍ ഇന്ന് ഞാന്‍ ഖേദിക്കുന്നു. അത്രയും വിഷമത്തോടെ പറയുന്നു. ആ പാവത്തിനോട് ഇത്രെയും മനുഷ്യത്വരഹിത പ്രവര്‍ത്തി കാണിച്ച എല്ലാ തെണ്ടികളും നരകത്തില്‍ പോകും. വെറുതെ അല്ല ദൈവം കൊറോണ തന്നതു..

മനുഷ്യന്‍ ആയതില്‍ ഖേദിക്കുന്നു, ആ പാവത്തിനോട് ക്രൂരത കാണിച്ച എല്ലാ തെണ്ടികളും നരകത്തില്‍ പോകും: ഉണ്ണി മുകുന്ദന്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News