ചെങ്ങന്നൂരില്‍ ട്യൂഷന്‍ ക്ലാസില്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമര്‍ദ്ദനം
ആലപ്പുഴ: ലോക്ക്ഡൗണിനിടെ ചെങ്ങന്നൂരില്‍ ട്യൂഷന്‍ ക്ലാസില്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. ചെങ്ങന്നൂര്‍ മുളക്കുഴിയിലാണ് സംഭവം. മുളക്കുഴ സ്വദേശി മുരളിക്കെതിരെ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. ജുവനൈല്‍ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കുട്ടിയെ മര്‍ദ്ദിച്ചതിനും ലോക്ക്ഡൗണ്‍ കാലത്ത് ട്യൂഷന്‍ ക്ലാസ് നടത്തിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ശനിയാഴ്ചയാണ് സംഭവം. അടി കിട്ടിയ വിവരം കുട്ടി വീട്ടില്‍ പറഞ്ഞുവെങ്കിലും വീട്ടുകാര്‍ വിഷയം ചൈല്‍ഡ് ലൈനിനെയോ പോലീസിനെയോ അറിയിക്കാന്‍ തയ്യാറായില്ല. എന്നാല്‍, അയല്‍വാസിയായ ആശ പ്രവര്‍ത്തകയാണ് വിവരം പുറത്തെത്തിച്ചത്.
മര്‍ദ്ദന വിവരമറിഞ്ഞ വാര്‍ഡ് മെമ്പറാണ് ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കിയത്. മുരളി കുട്ടികളെ ഇത്തരത്തില്‍ ഉപദ്രവിക്കാറുണ്ട്. കുട്ടിയുടെ ദേഹമാസകലം അടിച്ച പാടുകളുണ്ട്. സംഭവത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തേക്കും.