News

മേപ്പടിയാന്റെ വിജയം: സംവിധായകന് മെഴ്‌സിഡസ് ബെന്‍സ് ജി ക്ലാസ് സമ്മാനിച്ച് ഉണ്ണി മുകുന്ദന്‍

കൊച്ചി: ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച് നായക കഥാപാത്രത്തെ അവതരിപ്പിച്ച മേപ്പടിയാന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണു മോഹന് ഉണ്ണി മുകുന്ദന്‍ ആഡംബര കാര്‍ മെഴ്‌സിഡസ് ബെന്‍സ് ജി ക്ലാസ് സമ്മാനമായി നല്‍കി. ആഡംബര കാറുകളുടെയും പ്രി ഓണ്‍ഡ് എസ്‌യുവികളുടെയും കേരളത്തിലെ വിതരണക്കാരായ റോയല്‍ ഡ്രൈവില്‍ നിന്നാണ് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കിയത്.
കൊച്ചിയിലെ റോയല്‍ ഡ്രൈവ് ഷോറൂമില്‍ നടന്ന ചടങ്ങില്‍ ഉണ്ണി മുകുന്ദന്‍ സംവിധായകന്‍ വിഷ്ണു മോഹന് കാറിന്റെ താക്കോല്‍ കൈമാറി.

ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മിച്ച മേപ്പടിയാന്‍ സിനിമയുടെ കഥയും വിഷ്ണു മോഹന്റേതാണ്്. നീതി ബോധവും സുതാര്യതയും നഷ്ടമായ ആര്‍ത്തി നിറഞ്ഞ സാമൂഹിക ചുറ്റുപാടുകളില്‍ സാധാരണക്കാരനായ ഒരാളുടെ ജീവിതം തകരുന്ന കഥ പറയുന്ന ചിത്രം 2022 ജനുവരി 14-നാണ് റീലീസ് ചെയ്തത്. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, അഞ്ജു കുര്യന്‍, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.

രാജ്യത്ത് ഏറെ ആവശ്യക്കാരുള്ള എസ് യു വി- ലക്ഷ്വറി കാറുകള്‍ കേരളത്തില്‍ അവതരിപ്പിച്ച റോയല്‍ ഡ്രൈവില്‍ മെഴ്‌സിഡസ് ബെന്‍സ് ജി63, വോഗ്, ബെന്റ്‌ലി, ലംബോര്‍ഗിനി തുടങ്ങിയ വന്‍കിട കാറുകള്‍ വില്‍പനയ്ക്കുണ്ട്. നടന്‍ പൃഥ്വിരാജ് ഈയിടെ മെഴ്‌സിഡസ് ബെന്‍സ് ജി63-യും നേരത്തെ ലംബോര്‍ഗിനി ഉറൂസും വാങ്ങിയത് ഇവിടെ നിന്നാണ്.

ആഡംബര കാറുകളുടെ വലിയ സെലക്ഷനും മികച്ച സര്‍വിസും പ്രദാനം ചെയ്യുന്ന റോയല്‍ ഡ്രൈവ്, പ്രി ഓണ്‍ഡ് ലക്ഷ്വറി വാഹനങ്ങള്‍ വിശ്വസിച്ച് വാങ്ങാനും സംതൃപ്തിയോടെ ഉപയോഗിക്കാനും സുതാര്യമായ പ്ലാറ്റ്‌ഫോം ഒരുക്കിയ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആഡംബര വാഹന ഡീലര്‍മാരാണ്.

ആഡംബര കാറുകളുടെ വില്‍പനയ്ക്ക് പുറമേ റോയല്‍ ഡ്രൈവ്, ഉപയോഗിച്ച ആഡംബര കാറുകള്‍ വാങ്ങുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇവരുടെ മലപ്പുറത്തെ റോയല്‍ സ്മാര്‍ട്ട് ഷോറൂമിലൂടെ 5 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ വിലയുള്ള ചെറു കാറുകളുടെ വില്‍പനയുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button