ആഡംബരങ്ങളില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലിനെ വെല്ലും,മോഹന്‍ലാലിന്റെ പുതിയ കാരവാന്‍ കാണാം

കൊച്ചി:മോഹൻലാലിന്റെ പുതിയ കാരവാന്റെ വിഡിയോ പുറത്തിവിട്ട് ആശിർവാദ് സിനിമാസ്. ആഡംബര കാരവാന്റെ ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയും വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലിവിങ് റൂമിന്റെയും മേക്കപ്പ് റൂമിന്റെയും ദൃശ്യങ്ങൾ വിഡിയോയിൽ കാണാം. ആവശ്യമുള്ളപ്പോൾ മാത്രം ഉയർന്നു വരുന്ന വലിയ ടിവിയാണുള്ളത്. ഫ്രിഡ്ജും, വാഷ് റൂമും അടക്കം മറ്റു സൗകര്യങ്ങളുമുണ്ട്.

നേരത്തെ കാരവാനിന്റെ താക്കോൽ കൈമാറുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള വാഹനത്തിന് മനോഹര ഗ്രാഫിക്സും നൽകിയിട്ടുണ്ട്. നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങൾ ഒരുക്കിയ കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈൽസാണ് മോഹൻലാലിന്റെയും കാരവാൻ നിർമിച്ചിരിക്കുന്നത്.

മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് വാഹനത്തിന്റെ ‌റജിസ്ട്രേഷൻ നമ്പർ. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. കിടപ്പുമുറിയും വാഷ്റൂമും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും കാരവാനിലുണ്ട്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News