28 C
Kottayam
Thursday, June 18, 2026

ടി20 ലോകകപ്പ്: ഇന്ത്യയ്ക്ക് രണ്ടാം ജയം,വിരാടിന് അര്‍ദ്ധസെഞ്ച്വറി

Must read

സിഡ്നി: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് 56 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം.  180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങി നെതര്‍ലന്‍ഡ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 15 പന്തില്‍ 20 റണ്‍സെടുത്ത ടിം പ്രിംഗിളാണ് നെതര്‍ലന്‍ഡ്സിന്‍റെ ടോപ് സ്കോറര്‍.

ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും അക്സര്‍ പട്ടേലും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ രണ്ട് കളികളില്‍ രണ്ട് ജയത്തോടെ നാലു പോയന്‍റുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 179-2, നെതര്‍ലന്‍ഡ്സ് 20 ഓവറില്‍ 123-9.

ഇന്ത്യന്‍ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ നെതര്‍ലന്‍ഡ്സിന് അത്ഭുതങ്ങള്‍ ഒന്നും കാട്ടാനായില്ല. ആദ്യ രണ്ടോവര്‍ മെയ്ഡിനാക്കി തുടങ്ങിയ ഭുവനേശ്വര്‍ കുമാര്‍ തന്‍റെ രണ്ടാം ഓവറില്‍ നെതര്‍ലന്‍ഡ്സ് ഓപ്പണര്‍ വിക്രംജീത് സിംഗിനെ(1) ബൗള്‍ഡാക്കി നെതര്‍ലന്‍ഡ്സിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. മാക്സ് ഒഡോഡും(16) ബാസ് ഡി ലീഡും(16) ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും നെതര്‍ലന്‍ഡ്സ് ഇന്നിംഗ്സിന് വേഗമില്ലായിരുന്നു. ഒടോഡിനെയും ബാസ് ഡി ലീഡിനെയും മടക്കി അക്സറും പൊരുതി നില്‍ക്കാന്‍ ശ്രമിച്ച കോളിന്‍ അക്കര്‍മാനെ അശ്വിനും വീഴ്ത്തിയതോടെ നെതര്‍ലന്‍ഡ്സിന്‍റെ നടുവൊടിഞ്ഞു.

- Advertisement -

- Advertisement -

വാലറ്റത്ത് ടിം പ്രിംഗിള്‍ നടത്തിയ ചെറുത്തുനില്‍പ്പ് നെതര്‍ലന്‍ഡ്സിന്‍റെ തോല്‍വിഭാരം കുറച്ചുവെന്ന് മാത്രം. ഇന്ത്യക്കായിഭുവനേശ്വര്‍ കുമാര്‍ മൂന്നോവറില്‍ ഒമ്പത് റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് നാലോവറില്‍ 37 റണ്‍സിനും അക്സര്‍ നാലോവറില്‍ 18 റണ്‍സിനും അശ്വിന്‍ നാലോവറില്‍ 21 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സൂപ്പര്‍ 12വിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ നാലു വിക്കറ്റിന് വീഴ്ത്തിയ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും സൂര്യകുമാര്‍ യാദവിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തത്. രോഹിത് 39 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ വിരാട് കോലി 44 പന്തില്‍ പുറത്താകാതെ 62 റണ്‍സും സൂര്യകുമാര്‍ യാദവ് 25 പന്തില്‍ പുറത്താകാതെ 51 റണ്‍സും നേടി ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് നിര്‍ണായക സംഭാവന നല്‍കി. അവസാന പന്തില്‍ സിക്സ് അടിച്ചാണ് സൂര്യകുമാര്‍ അര്‍ധസെഞ്ചുറി തികച്ചത്.

- Advertisement -

പാക്കിസ്ഥാനെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. 30ന് ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തെരുവുനായ്ക്കള്‍ സ്‌കൂട്ടറിന് നേരെ പാഞ്ഞടുത്തു; വാഹനം മറിഞ്ഞ് 75കാരി മരിച്ചു

തൃശ്ശൂര്‍: സംസ്ഥാനത്ത് തെരുവുനായ ശല്യം വന്‍ ഭീഷണിയാകുന്നു എന്ന വാര്‍ത്തകള്‍ക്ക് അടിവരയിട്ട് വീണ്ടുമൊരു ദാരുണ മരണം കൂടി. തൃശ്ശൂര്‍ മുറ്റിച്ചൂരില്‍ തെരുവുനായ്ക്കള്‍ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് എഴുപത്തിയഞ്ചുകാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം...

ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പീഡനശ്രമം: പോക്സോ കേസില്‍ സിദ്ധന്‍ അറസ്റ്റില്‍

അടൂര്‍: കുടുംബ വഴക്ക് തീര്‍ക്കാന്‍ പൂജ ചെയ്യാമെന്ന് വിശ്വസിപ്പിച്ചെത്തിയ സിദ്ധനെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശൂരനാട് പോരുവഴി ഇടക്കാട് കളത്തിവിള കാഞ്ഞിരവിള വീട്ടില്‍ രഞ്ജു തങ്കപ്പ (50) നാണ്...

ആരോഗ്യത്തിനായി ദിവസേന കുടിച്ചത് നാല് കുപ്പി വരെ എനര്‍ജി ഡ്രിങ്ക്; വൃക്ക രോഗം ബാധിച്ച് പതിനെട്ടുകാരൻ മരിച്ചു; രോഷം പൂണ്ട് കടകളിലെ കുപ്പികള്‍ റോഡിലിട്ട് കത്തിച്ച് ഗ്രാമവാസികള്‍

ബംഗളുരു: ദിവസവും നാല് കുപ്പിവരെ എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിച്ചിരുന്ന വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. യാദ്ഗിര്‍ ഹുന്‍സാഗി താലൂക്കിലെ നാരായണ്‍പുര ഗ്രാമവാസിയായ ബാലു ദേശായി (ഹനമന്ദ് ദേശായി - 18) ആണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. പ്രമുഖ...

വയനാട്ടില്‍ പനി ബാധിച്ച് 21കാരി മരിച്ചു

കൽപ്പറ്റ:കേരളത്തിലെ മലയോര മേഖലകളിൽ പകർച്ചപ്പനി പടർന്നുപിടിക്കുന്നതിനിടയിൽ വയനാട് ജില്ലയിൽ നിന്നും അതീവ ദയനീയമായ ഒരു മരണവാർത്ത കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. വയനാട്ടിൽ കടുത്ത പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇരുപത്തിയൊന്നുകാരിയായ ഒരു ആദിവാസി...

പോർച്ചുഗലിനെ സമനിലയിൽ തളച്ച് കന്നി ലോകകപ്പ് കളിക്കുന്ന കോംഗോ; റൊണാൾഡോ നിറംമങ്ങി, ചരിത്ര നേട്ടവുമായി ആഫ്രിക്കൻ കരുത്ത്

ഹൂസ്റ്റൺ:ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ കിരീടസാധ്യതയുള്ള പ്രമുഖ ടീമുകളിലൊന്നെന്ന വലിയ പെരുമയുമായെത്തിയ പോർച്ചുഗലിനെ അട്ടിമറി സമനിലയിൽ തളച്ച് (1-1) കന്നി ലോകകപ്പ് കളിക്കുന്ന കോംഗോ ചരിത്രം സൃഷ്ടിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിൽ വെച്ച് നടന്ന...

Popular this week