28 C
Kottayam
Thursday, June 18, 2026

വാട്‌സാപ്പിൽ ഇനി അടിക്കുറിപ്പോടെ മീഡിയാ ഫയലുകൾ ഫോർവേഡ് ചെയ്യാം

Must read

ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന മീഡിയാ ഫയലുകള്‍ ഫോര്‍വേഡ് ചെയ്യാനുള്ള സൗകര്യം ഒരു പക്ഷെ വാട്‌സാപ്പില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഫീച്ചറുകളിലൊന്നാവും. നിങ്ങള്‍ക്ക് ലഭിക്കുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫുകള്‍ എന്നിവ വളരെ പെട്ടെന്ന് തന്നെ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കുന്ന ഫീച്ചറാണിത്.

എന്നാല്‍ വാട്‌സാപ്പില്‍ ഒരു മീഡിയാ ഫയല്‍ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോള്‍ അതോടൊപ്പം വരുന്ന ടെക്സ്റ്റ് ക്യാപ്ഷനുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവ ഒപ്പം ഫോര്‍വേഡ് ചെയ്യപ്പെടാറില്ല. ഈ പരിമിതി ഇല്ലാതാക്കാനൊരുങ്ങുകയാണ് വാട്‌സാപ്പ്.

വാബീറ്റ ഇന്‍ഫോ നല്‍കുന്ന വിവരം അനുസരിച്ച് വാട്‌സാപ്പിന്റെ പുതിയ ബീറ്റാ പതിപ്പുകളിലൊന്നില്‍ മീഡിയാ ഫയലുകള്‍ അതിനൊപ്പമുള്ള കാപ്ഷനോടുകൂടി മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കുന്ന സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

- Advertisement -

- Advertisement -

ഈ സൗകര്യം വഴി ഒരു മീഡിയാ ഫയല്‍ ഫോര്‍വേഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അത് അയക്കുന്നതിന് മുമ്പ് ആ കാപ്ഷന്‍ വേണമെങ്കില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും.

നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റ ഉപയോഗിച്ച് നോക്കുന്നവര്‍ക്ക് മാത്രമേ ഈ സൗകര്യം വഭിക്കുകയുള്ളൂ. താമസിയാതെ തന്നെ വാട്‌സാപ്പ് ഐഒഎസ് ബീറ്റയിലേക്കും ഈ സൗകര്യം എത്തിയേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘അത്തരമൊരു കാഴ്ച ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്; അവരുടെ ശരീരത്തില്‍ തൊട്ടാണ് ടയര്‍ നിന്നിരുന്നത്; അവിടെ നിന്ന് എഴുന്നേല്‍പ്പിച്ചപ്പോള്‍ അരയ്ക്ക് താഴേക്ക് അവരുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞ നിലയിലാണ്; പെട്ടെന്ന് തോന്നിയത് മുണ്ടഴിച്ച് അവരുടെ ശരീരം...

കൊച്ചി: അപകടത്തില്‍പ്പെട്ട് വസ്ത്രം മുഴുവന്‍ കീറിപ്പോയ സ്ത്രീക്ക് ഒട്ടും മടിക്കാതെ സ്വന്തം ഉടുമുണ്ടഴിച്ചു നല്‍കി മാതൃകയായ ഒരു സാധാരണ ചായ വില്‍പ്പനക്കാരനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും നാട്ടുകാരും. തൃപ്പൂണിത്തുറ...

തെരുവുനായ്ക്കള്‍ സ്‌കൂട്ടറിന് നേരെ പാഞ്ഞടുത്തു; വാഹനം മറിഞ്ഞ് 75കാരി മരിച്ചു

തൃശ്ശൂര്‍: സംസ്ഥാനത്ത് തെരുവുനായ ശല്യം വന്‍ ഭീഷണിയാകുന്നു എന്ന വാര്‍ത്തകള്‍ക്ക് അടിവരയിട്ട് വീണ്ടുമൊരു ദാരുണ മരണം കൂടി. തൃശ്ശൂര്‍ മുറ്റിച്ചൂരില്‍ തെരുവുനായ്ക്കള്‍ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് എഴുപത്തിയഞ്ചുകാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം...

ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പീഡനശ്രമം: പോക്സോ കേസില്‍ സിദ്ധന്‍ അറസ്റ്റില്‍

അടൂര്‍: കുടുംബ വഴക്ക് തീര്‍ക്കാന്‍ പൂജ ചെയ്യാമെന്ന് വിശ്വസിപ്പിച്ചെത്തിയ സിദ്ധനെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശൂരനാട് പോരുവഴി ഇടക്കാട് കളത്തിവിള കാഞ്ഞിരവിള വീട്ടില്‍ രഞ്ജു തങ്കപ്പ (50) നാണ്...

ആരോഗ്യത്തിനായി ദിവസേന കുടിച്ചത് നാല് കുപ്പി വരെ എനര്‍ജി ഡ്രിങ്ക്; വൃക്ക രോഗം ബാധിച്ച് പതിനെട്ടുകാരൻ മരിച്ചു; രോഷം പൂണ്ട് കടകളിലെ കുപ്പികള്‍ റോഡിലിട്ട് കത്തിച്ച് ഗ്രാമവാസികള്‍

ബംഗളുരു: ദിവസവും നാല് കുപ്പിവരെ എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിച്ചിരുന്ന വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. യാദ്ഗിര്‍ ഹുന്‍സാഗി താലൂക്കിലെ നാരായണ്‍പുര ഗ്രാമവാസിയായ ബാലു ദേശായി (ഹനമന്ദ് ദേശായി - 18) ആണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. പ്രമുഖ...

വയനാട്ടില്‍ പനി ബാധിച്ച് 21കാരി മരിച്ചു

കൽപ്പറ്റ:കേരളത്തിലെ മലയോര മേഖലകളിൽ പകർച്ചപ്പനി പടർന്നുപിടിക്കുന്നതിനിടയിൽ വയനാട് ജില്ലയിൽ നിന്നും അതീവ ദയനീയമായ ഒരു മരണവാർത്ത കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. വയനാട്ടിൽ കടുത്ത പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇരുപത്തിയൊന്നുകാരിയായ ഒരു ആദിവാസി...

Popular this week