28.5 C
Kottayam
Sunday, June 14, 2026

'സ്‌പെഷ്യല്‍ ആയ ഒരു കാര്യം വരാനിരിക്കുന്നു'; അടുത്ത ഉണ്ണി മുകുന്ദന്‍ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുമോ? ആകാംക്ഷയുണര്‍ത്തി ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Must read

കൊച്ചി:ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ വലിയ ഹിറ്റയാരിക്കുകയാണ്. ചിത്രം 100 കോടി ക്ലബ്ബിലാണ് കയറിയത്. അടുത്തതായി ഇറങ്ങാന്‍ ഇരിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തിലും വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക് ഉള്ളത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടേയാണ് ചര്‍ച്ചാ വിഷയം.

എംഎല്‍ 2255 എന്ന നമ്പറുള്ള സ്‌കൂട്ടറില്‍ ഇരിക്കുന്ന ചിത്രമാണ് ഉണ്ണി പങ്കുവെച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ ആയ ഒരു കാര്യം വരാനിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്യാപ്ഷനില്‍ സ്‌പെഷ്യലില്‍ എല്‍ എന്നത് ക്യാപ്‌സ് ലോക്കില്‍ ബോള്‍ഡാക്കിയാണ് എഴുതിയിരിക്കുന്നത്. ഇതാണ് പ്രേക്ഷകര്‍ക്കിടയില്‍ ആകാംക്ഷയുണര്‍ത്തിയത്.

- Advertisement -

അടുത്ത ഉണ്ണി മുകുന്ദന്‍ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുമോ എന്നാണ് പ്രേക്ഷകര്‍ കമന്റില്‍ ചോദിക്കുന്നത്. ഉണ്ണി മുകുന്ദന്റേതായി അടുത്ത പുറത്തിറങ്ങാനിരിക്കുന്ന സിനിമയായ ഗെറ്റ് സെറ്റ് ബേബിയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഈ പോസ്റ്റ് എന്നും ഒരു വിഭാഗം കമന്റ് ചെയ്യുന്നുണ്ട്. ഗെറ്റ് സെറ്റ് ബേബി എന്ന ഹാഷ്ടാഗ് പോസ്റ്റിലുള്ളതാണ് ഇതിന് കാരണം.

- Advertisement -

കിളി പോയി, കോഹിനൂര്‍ എന്നീ സിനിമകള്‍ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. നിഖില വിമല്‍, ചെമ്പന്‍ വിനോദ്, സുരഭി ലക്ഷ്മി, ജോണി ആന്റണി, സുധീഷ്, ശ്യാം മോഹന്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഒരു കോമഡി ഡ്രാമ സ്വഭാവത്തില്‍ ഒരുങ്ങുന്ന സിനിമ ഉടന്‍ പുറത്തിറങ്ങും. വൈ വി രാജേഷ്, അനൂപ് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍ എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇറാനുമായി സമാധാന കരാർ ഞായറാഴ്ച, ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറക്കും: ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള ദീർഘകാല സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന കരാറിൽ ഞായറാഴ്ച ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാർ ഒപ്പിട്ടാലുടൻ മാസങ്ങളായി തടസ്സപ്പെട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുകൊടുക്കുമെന്നും ട്രൂത്തിലൂടെ ട്രംപ് വ്യക്തമാക്കി.ഇറാൻ ഭാവിയിൽ...

ബ്രസീലിനെ അടിമുടി വിറപ്പിച്ച് മൊറോക്കോ; സമനിലയുമായി തടിതപ്പി കാനറികൾ

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ആരാധകർക്ക് ഹൃദയമിടിപ്പേറ്റിയ നിമിഷങ്ങൾ സമ്മാനിച്ച ഗ്രൂപ്പ് സിയിലെ മത്സരത്തിൽ മൊറോക്കോയോട് സമനിലയുമായി (1-1) രക്ഷപ്പെട്ട് മുൻ ചാമ്പ്യൻമാരായ ബ്രസീൽ. കാർലോസ് ആഞ്ചലോട്ടി അണിനിരത്തിയ വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയും ലൂക്കാസ് പക്വേറ്റയും...

അവസാന നിമിഷത്തെ ഗോളിൽ സ്വിസ് പടയെ തളച്ച് ഖത്തർ; ലോകകപ്പ് ചരിത്രത്തിൽ ആദ്യ പോയിന്റുമായി ഏഷ്യൻ ചാമ്പ്യന്മാർ

സാൻഫ്രാൻസിസ്‌ ​:ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ മിന്നൽ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ അത്ഭുതക്കുതിപ്പ് നടത്തി. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ വെച്ച്...

വർക്കല കെഎഫ്സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 96 പാക്കറ്റ് കേടായ ചിക്കൻ പിടിച്ചെടുത്തു; മാംസം നിലത്ത് വച്ച നിലയിൽ

വർക്കല: വർക്കലയിലെ കെഎഫ്സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വൻതോതിൽ കേടായ ചിക്കൻ പിടിച്ചെടുത്തു. ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന 96 പാക്കറ്റ് പഴകിയ ചിക്കനാണ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ...

വൈദ്യപരിശോധനാ ഫലത്തിൽ പുരുഷന്‍ പീഡിപ്പിച്ച ലക്ഷണമില്ല; പോക്‌സോ കേസില്‍ പിതാവിനെ കുടുക്കിയത് സ്വവര്‍ഗ്ഗാനുരാഗിയായ സ്‌നേഹ മെര്‍ലിനോ ? കൗണ്‍സിലിംഗില്‍ സത്യം തുറന്നുപറഞ്ഞ് 16-കാരി; മാതാവിന്റെ ലഹരിക്കേസിന് പിന്നിലും ദുരൂഹത ?

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പിതാവ് പൂര്‍ണ്ണമായും നിരപരാധിയാണെന്ന് വെളിപ്പെടുത്തി അതിജീവിതയായ പതിനാറുകാരി. തങ്ങളുടെ കുടുംബത്തെ തകര്‍ക്കാന്‍ സ്‌നേഹ മെര്‍ലിന്‍ എന്ന യുവതി ആസൂത്രണം ചെയ്ത കള്ളക്കേസാണിതെന്നും, തന്നെക്കൊണ്ട്...

Popular this week