23.7 C
Kottayam
Sunday, June 14, 2026

കുംഭമേളയിൽ വൻ ദുരന്തം, അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നു; തിക്കിലും തിരക്കിലും പത്ത് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; പലരേയും കാണാനില്ല

Must read

ന്യൂഡല്‍ഹി: പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് പത്ത് മരണമെന്ന് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നാണ് അപകടമുണ്ടായത്. തിരക്കിനെ തുടര്‍ന്ന് തുടര്‍ സ്‌നാനം നിര്‍ത്തിവെക്കുകയും ചെയ്തു. അതിനിടെ, കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി. രക്ഷാപ്രവര്‍ത്തനവും, ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. കുംഭമേളയിലെ വിശേഷ ദിനത്തില്‍ ഒരു കോടി പേരെങ്കിലും എത്തിയതായാണ് അനൗദ്യോഗിക കണക്ക്.

‘രണ്ടാം ഷാഹി സ്‌നാന’ ദിനമായ മൗനി അമാവാസിയോടനുബന്ധിച്ച് പതിനായിരക്കണക്കിന് ആളുകള്‍ ത്രിവേണി സംഗമത്തില്‍ തടിച്ചുകൂടിയിരുന്നു. ഇതാണ് അപകടത്തിലേയ്ക്ക് നയിച്ചത്. അടിയന്തര സഹായ നടപടികള്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സ്ഥിതിഗതികള്‍ സംസാരിക്കുകയും സംഭവവികാസങ്ങള്‍ അവലോകനം ചെയ്തു.

- Advertisement -

നിരവധി പേര്‍ക്ക് പരിക്കേറ്റു, നിരവധി പേരം കാണാനില്ല. അനിഷ്ട സംഭവത്തെ തുടര്‍ന്ന് ഇന്നത്തെ അമൃത് (ഷാഹി) സ്‌നാനില്‍ പങ്കെടുക്കേണ്ടെന്ന് അഖാര പരിഷത്ത് (കൗണ്‍സില്‍) തീരുമാനിച്ചു. പരിക്കേറ്റവരുടെ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംഭവത്തില്‍ 30 മുതല്‍ 40 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടാകാമെന്ന് ദൃക്സാക്ഷികള്‍ ഈ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

- Advertisement -

‘ഞങ്ങള്‍ രണ്ട് ബസുകളിലായി 60 പേരുടെ ഒരു ബാച്ചിലാണ് വന്നത്. ഞങ്ങള്‍ ഒമ്പത് പേരായിരുന്നു കൂട്ടത്തില്‍. പെട്ടെന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ ഉന്തും തള്ളും ഉണ്ടായി, ഞങ്ങള്‍ കുടുങ്ങി. പലരും താഴെ വീണു, തിരക്ക് നിയന്ത്രിക്കാനാകാതെ പോയി-ഇതാണ് ദൃക്‌സാക്ഷി വിവരണം. ബുധനാഴ്ച മൗനി അമാവാസി ദിനത്തില്‍ 10 കോടിയിലധികം ഭക്തര്‍ പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

- Advertisement -

ഗംഗയില്‍ പുണ്യസ്‌നാനം ചെയ്യാന്‍ ഭക്തര്‍ക്ക് ഏറ്റവും അനുകൂലമായ ദിവസമായാണ് മൗനി അമാവാസി അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കര്‍ശനമായ ജനക്കൂട്ട നിയന്ത്രണ നടപടികള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയ്ക്ക് പ്രയാഗ്രാജില്‍ വന്‍ തിരക്കാണ്. അപൂര്‍വനിമിഷത്തിനു സാക്ഷികളാകാനും ത്രിവേണീസംഗമപുണ്യം നുകരാനും വിദേശികള്‍ ഉള്‍പ്പെടെയുള്ള തീര്‍ഥാടകര്‍ ഒഴുകിയെത്തുന്നു. 45 നാള്‍ നീളുന്ന മേളയില്‍ 35 കോടിയിലേറെ പേര്‍ പങ്കെടുക്കുമെന്നാണ് വിലിയിരുത്തല്‍. 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയുടെ സജ്ജീകരണങ്ങള്‍ക്കായി അധികൃതര്‍ 7,000 കോടി രൂപയാണു ചെലവഴിക്കുന്നത്.

2019ല്‍ 24 കോടി പേര്‍ പങ്കെടുത്ത കുംഭമേളയ്ക്കുവേണ്ടി 3,500 കോടി രൂപയാണു ചെലവഴിച്ചത്. അന്ന് 3200 ഹെക്ടര്‍ സ്ഥലമാണ് താല്‍ക്കാലിക നഗരവിന്യാസത്തിനായി നീക്കിവച്ചെതങ്കില്‍ ഇത്തവണ ഇത് 4000 ഹെക്ടറാണ്.

പൂര്‍ണ കുംഭമേള, അര്‍ധ കുംഭമേള, മാഘ കുംഭമേള,മഹാകുംഭമേള എന്നിങ്ങനെ കുംഭമേളകള്‍ പലതുണ്ട്. മൂന്നുവര്‍ഷം കൂടുമ്പോള്‍ ഹരിദ്വാര്‍, പ്രയാഗ്രാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ നദീതീരങ്ങളിലാണ് കുംഭമേളകള്‍ നടത്താറുള്ളത്. അര്‍ധകുംഭമേള 6 വര്‍ഷത്തിനിടെ ഹരിദ്വാറിലും പ്രയാഗ്രാജിലും നടക്കും. മഹാകുംഭമേള പ്രയാഗ്രാജില്‍ മാത്രമാണ് നടക്കുന്നത്. 12 വര്‍ഷങ്ങളിലെ ഇടവേളകളില്‍ നടത്തപ്പെടുന്ന 12 പൂര്‍ണകുംഭമേളകള്‍ക്കു ശേഷമാണ് മഹാകുംഭമേള നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

താൻ സ്വവർഗാനുരാഗി ? ഗോസിപ്പുകളിൽ വിശദീകരണവുമായി നടി മൗനി റോയ്

മുംബൈ: മുൻ ഭർത്താവ് സൂരജ് നമ്പ്യാരുമായുള്ള വേർപിരിയലിന് പിന്നാലെ തന്റെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി മൗനി റോയ്. ഒരു യൂട്യൂബ് അഭിമുഖത്തിലാണ് തന്നെക്കുറിച്ച് പ്രചരിച്ച ഏറ്റവും വലിയ ഗോസിപ്പ്...

ഗുർബാസിന്റെ സെഞ്ചുറി പാഴായി; തകർത്തടിച്ച് ശുഭ്മാൻ ഗിൽ; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം,

ധർമശാല: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. കനത്ത മഴയെത്തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 195 റൺസ് ലക്ഷ്യം 22.5 ഓവറിൽ മൂന്ന്...

'എകെജി സെന്‍ററില്‍ ചെന്നു കയറിയത് ജീവിതത്തിലെ വലിയ മണ്ടത്തരം'; ഇപ്പോള്‍ ബിജെപിക്കൊപ്പമെന്ന് രാജസേനന്‍

കൊച്ചി: എകെജി സെന്‍ററില്‍ ചെന്ന് കയറിയത് തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാജസേനന്‍ 2023 ലാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്. എന്നാല്‍...

നിപ ഭീതിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിൽ വൻ വിവാദം: സർക്കാരിനെതിരെ കെ.കെ. ശൈലജ; നടപടി ഞെട്ടിച്ചെന്ന് ഡോ. കെ. റീന

കണ്ണൂർ/ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ (Nipah) ഭീതിയും കടുത്ത ആരോഗ്യ അടിയന്തരാവസ്ഥയും നിലനിൽക്കുന്ന അതീവ നിർണായക ഘട്ടത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) ഡോ. കെ. റീനയെ പെട്ടെന്ന് സ്ഥലം മാറ്റിയ സർക്കാർ...

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

Popular this week