23.7 C
Kottayam
Sunday, June 14, 2026

അമ്മക്ക് അവിഹിത ബന്ധം;അച്ഛന്‍ ആരെന്ന് കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന ആവശ്യവുമായി മകന്‍,ഹര്‍ജി അനുവദിച്ച് ഹൈക്കോടതി; പിതാവെന്ന് സംശയിക്കുന്നയാള്‍ വിസമ്മതിച്ചതിനാല്‍ ഹര്‍ജി തള്ളി സുപ്രീംകോടതി,സംഭവം കേരളത്തില്‍

Must read

ന്യൂഡല്‍ഹി: അമ്മയെ ആണ് മകന് സംശയം. പക്ഷേ അച്ഛന് സംശയവുമില്ല! ഡിഎന്‍എ പരിശോധനാ കേസുകളില്‍ ഇനി നിര്‍ണ്ണായകമാകും ഈ വിധി. തന്റെ അച്ഛന്‍ ആണോ മുന്നിലുള്ളതെന്ന് ഉറപ്പിക്കാന്‍ മകന്‍ നടത്തിയ നിയമ പോരാട്ടം സുപ്രീംകോടതിയില്‍ തകര്‍ന്നു. അച്ഛനെന്ന് സംശയിക്കുന്ന ആളിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന ആവശ്യമാണ് സുപ്രീംകോടതി അനുവദിക്കാത്തത്. കേരള ഹൈക്കോടതിയില്‍ നിന്നും മകന്‍ അനുകൂല വിധി നേടിയിരുന്നു.

അമ്മയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായതാണോ താനെന്നായിരുന്നു മകന്റെ സംശയം. ഇത് മാറാന്‍ വേണ്ടിയാണ് കേരള ഹൈക്കോടതിയില്‍ നിന്നും ഡിഎന്‍എ പരിശോധനയ്ക്ക് അനുമതി തേടിയത്. എന്നാല്‍ വിചിത്ര ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. പിതാവെന്ന് സംശയിക്കുന്ന വ്യക്തിയാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സുപ്രീംകോടതിയിലും 23കാരന്‍ ഡിഎന്‍എ പരിശോധനയെന്ന ആവശ്യം വച്ചു.

എന്നാല്‍ വ്യക്തിയുടെ സ്വകാര്യത മുഖ്യമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പിതാവെന്ന് സംശയിക്കുന്ന വ്യക്തിയുടെ വാദവും കേട്ടു. അതിന് ശേഷം ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരുടെ ബഞ്ച് വിധിയും പുറപ്പെടുവിച്ചു. സുപ്രീംകോടതിയുടെ വിധിയായതു കൊണ്ടു തന്നെ ഇനി ഈ ഉത്തരവ് സമാന കേസുകളില്‍ രാജ്യത്തിന് ആകെ വഴികാട്ടിയാകും. എന്തിനും ഏതിനും സംശയത്തിനും ഡിഎന്‍എ പരിശോധനയെന്ന വാദം നിയമപരമായി നിലനില്‍ക്കില്ല.

- Advertisement -

ദമ്പതികള്‍ തമ്മില്‍ കുട്ടിയുടെ പിതൃത്വത്വം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഡിഎന്‍എ പരിശോധന നടത്താന്‍ പാടുള്ളുവെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും വിവാദം പരിഹരിക്കാന്‍ വേറെ വഴി ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ ഡിഎന്‍എ പരിശോധന നടത്താന്‍ പാടുള്ളുവെന്നായിരുന്നു സുപ്രീംകോടതി മുന്‍ നിരീക്ഷണം.

- Advertisement -

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തര്‍ക്കമുണ്ടാകുമ്പോള്‍ രക്ഷിതാക്കള്‍ ഇരുവരുടെയും സമ്മതത്തോടെ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാന്‍ കഴിയുമോയെന്ന നിയമപ്രശ്നമാണ് സുപ്രീംകോടതി അന്ന് പരിഗണിച്ചത്. ഇത്തരം കേസുകളില്‍ ഡിഎന്‍എ പരിശോധന നടത്താനുള്ള മാര്‍ഗനിര്‍ദേശവും കോടതി പുറപ്പെടുവിച്ചിരുന്നു. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന തീരുമാനമാണ് 23 കാരന്റെ ആവശ്യത്തിലുമുള്ളത്.

ഡി എന്‍ എ പരിശോധനയ്ക്ക് താത്പര്യമില്ലാത്തവരെ അതിന് നിര്‍ബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതിയുടെ നിര്‍ണായ വിധി 2021ലാണ് പുറത്തു വന്നത്. ബന്ധം തെളിയിക്കാന്‍ മറ്റു തെളിവുകളുണ്ടെങ്കില്‍ ഡി എന്‍ എ പരിശോധനയ്ക്ക് ഉത്തരവിടുന്നതില്‍ നിന്ന് കോടതികള്‍ വിട്ടുനില്‍ക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കക്ഷികളുടെ താത്പര്യം, സത്യം പുറത്തുവരേണ്ടതിന്റെ ആവശ്യകത, സാമൂഹിക- സാംസ്‌കാരിക പ്രത്യാഘാതങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചുവേണം ഇതുപോലുള്ള കേസില്‍ തീരുമാനമെടുക്കാനെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

- Advertisement -

ഇത്തരം പരിശോധനകള്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതും വലിയ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണ്. അച്ഛനില്ലാത്തവനായി മുദ്രകുത്തപ്പെടുന്ന അവസ്ഥയുണ്ടായാല്‍ അയാള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും സ്വകാര്യതാ ലംഘനവും വലുതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.

സ്വത്തുവകകളുടെ ഉടമസ്ഥതാവകാശത്തില്‍ പരാതിക്കാരനെ അയാളുടെ താത്പര്യത്തിന് വിരുദ്ധമായി ഡി എന്‍ എ പരിശോധനയ്ക്ക് വിധേയമാക്കാമോ, പരിശോധനയ്ക്ക് സ്വയമേധയാ സമ്മതിക്കാത്ത വ്യക്തിക്ക് വസ്തുവിലെ അവകാശം തെളിയിക്കാന്‍ മറ്റു രേഖകള്‍ ഹാജരാക്കാന്‍ യോഗ്യതയുണ്ടോ, സമ്മതമില്ലാത്ത വ്യക്തിയെ പരിശോധനയ്ക്ക് നിര്‍ബന്ധിക്കാമോ എന്നീ വിഷയങ്ങളാണ് സുപ്രീംകോടതി അന്ന് പരിശോധിച്ചത്.

ഹരിയാന സ്വദേശികളായ അന്തരിച്ച ത്രിലോക് ചന്ദ് ഗുപ്തയുടെയും സോനാ ദേവിയുടെയും മകനാണെന്ന് അവകാശപ്പെട്ട് സ്വത്തില്‍ പങ്കുതേടി അശോക് കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അന്ന് കോടതിയിലെത്തിയത്. ദമ്പതിമാരുടെ പെണ്‍മക്കളായിരുന്നു കേസിലെ എതിര്‍കക്ഷികള്‍. ബന്ധം തെളിയിക്കാന്‍ അശോക് കുമാറിനെ ഡി എന്‍ എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പെണ്‍മക്കള്‍ ആവശ്യപ്പെട്ടു.

അവകാശവാദം തെളിയിക്കാന്‍ ആവശ്യത്തിന് രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അശോക് കുമാര്‍ എതിര്‍ത്തു. പരിശോധനയ്ക്ക് നിര്‍ബന്ധിക്കാനാവില്ലെന്ന് വിചാരണക്കോടതി വിധിച്ചു. വിചാരണക്കോടതി വിധി തള്ളി ഹൈക്കോടതി ഡി എന്‍ എ പരിശോധന നടത്താന്‍ ഉത്തരവിട്ടു. ഇതിനെതിരേയാണ് അശോക് കുമാര്‍ സുപ്രീംകോടതിയെ അന്നും സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗുർബാസിന്റെ സെഞ്ചുറി പാഴായി; തകർത്തടിച്ച് ശുഭ്മാൻ ഗിൽ; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം,

ധർമശാല: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. കനത്ത മഴയെത്തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 195 റൺസ് ലക്ഷ്യം 22.5 ഓവറിൽ മൂന്ന്...

'എകെജി സെന്‍ററില്‍ ചെന്നു കയറിയത് ജീവിതത്തിലെ വലിയ മണ്ടത്തരം'; ഇപ്പോള്‍ ബിജെപിക്കൊപ്പമെന്ന് രാജസേനന്‍

കൊച്ചി: എകെജി സെന്‍ററില്‍ ചെന്ന് കയറിയത് തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാജസേനന്‍ 2023 ലാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്. എന്നാല്‍...

നിപ ഭീതിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിൽ വൻ വിവാദം: സർക്കാരിനെതിരെ കെ.കെ. ശൈലജ; നടപടി ഞെട്ടിച്ചെന്ന് ഡോ. കെ. റീന

കണ്ണൂർ/ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ (Nipah) ഭീതിയും കടുത്ത ആരോഗ്യ അടിയന്തരാവസ്ഥയും നിലനിൽക്കുന്ന അതീവ നിർണായക ഘട്ടത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) ഡോ. കെ. റീനയെ പെട്ടെന്ന് സ്ഥലം മാറ്റിയ സർക്കാർ...

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

Popular this week