23.7 C
Kottayam
Sunday, June 14, 2026

റേഡിയോളജി വിഭാഗം ഡോക്ടറുടെ പേരില്‍ വ്യാജ പരിശോധനാ റിപ്പോര്‍ട്ട്; അറസ്റ്റിലായ ലാബ് ഉടമയും ടെക്‌നീഷ്യനും റിമാന്‍ഡില്‍

Must read

കോട്ടയം: സ്വകാര്യ ക്ലിനിക്കല്‍ ലാബില്‍ റേഡിയോളജി വിഭാഗം ഡോക്ടറുടെ പേരില്‍ വ്യാജമായി പരിശോധനാ റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയ ടെക്‌നിഷ്യനെയും സ്ഥാപന ഉടമയെയും കോടതി റിമാന്‍ഡ് ചെയ്തു.പാലാ ജനറല്‍ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന മോഡേണ്‍ ഡയഗ്‌നോസ്റ്റിക് സെന്ററില്‍ ടെക്‌നിഷ്യനായ കാണക്കാരി കനാല്‍ റോഡ് ഭാഗത്ത് എബി ഭവനില്‍ എം.എബി (49), ഉടമ ഇടനാട് മങ്ങാട്ട് റിനി സജി ജോണ്‍ (52) എന്നിവരെയാണു പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തത്.

എബി ഇത്തരം തട്ടിപ്പുകള്‍ നേരത്തേയും നടത്തിയിട്ടുണ്ടോയെന്നു പൊലീസ് അന്വേഷിച്ചു വരികയാണ്. മുന്‍പു തിരുവല്ലയിലും മറ്റും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. ഈ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്നു റിനി പൊലീസ് സംരക്ഷണയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

- Advertisement -

ക്ലിനിക്കല്‍ പരിശോധനയ്ക്ക് എത്തുന്ന ഗര്‍ഭിണികള്‍ക്കും മറ്റും ഗൈനക്കോളജി ഡോക്ടറായ ഡോ. ഡെന്നി ടി.പോളിന്റെ പേരുവച്ച് എബി ക്ലിനിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സോണോളജിസ്റ്റ് എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയാണ് ഇയാള്‍ പരിശോധനാഫലം നല്‍കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. സ്ഥാപനത്തില്‍ ഡോക്ടറുടെ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഡോക്ടര്‍ ചമഞ്ഞു തട്ടിപ്പു നടത്തിയതിനും രോഗികള്‍ക്കു വ്യാജ പരിശോധനാ റിപ്പോര്‍ട്ട് നല്‍കി കബളിപ്പിച്ചതിനുമാണ് എബിയുടെ പേരില്‍ കേസ്.

- Advertisement -

തട്ടിപ്പിനു കൂട്ടുനിന്നെന്നതാണു സ്ഥാപന ഉടമയ്‌ക്കെതിരെയുള്ള കുറ്റം. ഡിവൈഎസ്പി കെ.സദനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ വി.എല്‍.ബിനുവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ബേബി ജോണ്‍, ഷാന്‍, എഎസ്‌ഐമാരായ സുഭാഷ് വാസു, ജിനു, ഏലിയാമ്മ ആന്റണി എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'എകെജി സെന്‍ററില്‍ ചെന്നു കയറിയത് ജീവിതത്തിലെ വലിയ മണ്ടത്തരം'; ഇപ്പോള്‍ ബിജെപിക്കൊപ്പമെന്ന് രാജസേനന്‍

കൊച്ചി: എകെജി സെന്‍ററില്‍ ചെന്ന് കയറിയത് തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാജസേനന്‍ 2023 ലാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്. എന്നാല്‍...

നിപ ഭീതിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിൽ വൻ വിവാദം: സർക്കാരിനെതിരെ കെ.കെ. ശൈലജ; നടപടി ഞെട്ടിച്ചെന്ന് ഡോ. കെ. റീന

കണ്ണൂർ/ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ (Nipah) ഭീതിയും കടുത്ത ആരോഗ്യ അടിയന്തരാവസ്ഥയും നിലനിൽക്കുന്ന അതീവ നിർണായക ഘട്ടത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) ഡോ. കെ. റീനയെ പെട്ടെന്ന് സ്ഥലം മാറ്റിയ സർക്കാർ...

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

Popular this week