ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പതിക്കണം; എല്ലാ ബസുകളിലും ഇനി മുതല്‍ ക്യാമറ നിര്‍ബന്ധം; മാര്‍ച്ച് 31ന് മുന്‍പ് ക്യാമറ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: ഓട്ടോറിക്ഷകളില്‍ മീറ്ററിടാതെ ഓടിയാല്‍ പണം നല്‍കേണ്ടെന്ന സ്റ്റിക്കര്‍ പതിക്കാനും ബസുകളില്‍ നാല് ക്യാമറകള്‍ ഘടിപ്പിക്കാനും ഉത്തരവ്. എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്നും എല്ലാ ഓട്ടോറിക്ഷകളിലും സ്റ്റിക്കര്‍ പതിക്കണമെന്നും സംസ്ഥാന ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഉത്തരവിട്ടു. കെഎസ്ആര്‍ടിസിയുടെയും സ്‌കൂളുകളുടെയും ബസുകളിലും സ്വകാര്യ ബസുകളിലും മൂന്ന് ക്യാമറകള്‍ വീതമാണ് ഘടിപ്പിക്കേണ്ടത്.

ബസിന്റെ മുന്‍വശവും പിന്‍വശവും കാണാവുന്ന രണ്ട് ക്യാമറകളും അകം ഭാഗം കാണാവുന്ന ക്യാമറയും ഘടിപ്പിക്കണം. ഡ്രൈവര്‍ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണം. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ടെന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

മാര്‍ച്ച് 31ന് മുന്‍പ് ക്യാമറ സ്ഥാപിക്കണം. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ബസിന്റെ മുന്‍വശം, പിന്‍വശം, അകംഭാഗം കാണുന്ന രീതിയില്‍ മൂന്ന് ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ഡ്രൈവര്‍ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാറം ക്യാമറയും ഘടിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News