29.4 C
Kottayam
Sunday, June 14, 2026

ഭാവവ്യത്യാസമില്ലാതെ ചെന്താമര; പെട്ടെന്നുള്ള പ്രകോപനം സുധാകരനെ കൊല്ലാൻ കാരണം, മൂന്നു പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടെന്ന് മൊഴി

Must read

പാലക്കാട്: നാട്ടുകാരും പൊലീസും പല വട്ടം തെരച്ചിൽ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര. ഡ്രോൺ പറഞ്ഞുന്നതും പൊലീസും നാട്ടകാരും തിരയുന്നതും കണ്ടു. ഇതെല്ലാം കണ്ട് കാട്ടിനുള്ളിൽ പതുങ്ങി ഇരുന്നുവെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു. ഭാര്യ, മകൾ, മരുമകൻ ഉൾപ്പെടെ മൂന്നുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി മൊഴി നൽകി. ഭാവവ്യത്യാസമില്ലാതെയാണ് പ്രതി പൊലീസിനോട് കൊലപാതകങ്ങളെ കുറിച്ച് വിവരിച്ചത്. 

പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരൻ്റെ കൊലപ്പെടുത്താൻ കാരണം. തലേ ദിവസം സുധാകരനുമായി തർക്കമുണ്ടായി. എൻ്റെ ഭാര്യയെ കൊന്നതിന് കാണിച്ചു തരാം എന്ന് സുധാകരൻ പറഞ്ഞു. ഇതോടെയാണ് സുധാകരനെ കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതി മൊഴി നൽകി. 

- Advertisement -

കൊലയ്ക്ക് ശേഷം മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് ചെന്താമര പൊലീസിന്റെ വലയിലാകുന്നത്. തെരച്ചിൽ അവസാനിപ്പിച്ചെന്ന് വരുത്തിതീർത്ത പൊലീസ് ബുദ്ധിയും പ്രതിയെ പിടിക്കാൻ വഴിയൊരുക്കി. 

- Advertisement -

രാത്രി എട്ടുമണിയോടെ പോത്തുണ്ടിയിൽ ചെന്താമരയെ കണ്ടെന്ന വിവരം നാട്ടുകാർ പൊലീസിനെ അറിയിക്കുന്നു. ഓടിമറഞ്ഞത് ചെന്താമരയാണെന്ന് ഒരു പൊലീസുകാരും ഉറപ്പിച്ച് പറഞ്ഞതോടെ നാടിളക്കി തെരച്ചിൽ തുടങ്ങി. കുറുവടികളുമായി നാട്ടുകാരും തെരച്ചിലിന്റെ ഭാഗമായി. ഒന്നരമണിക്കൂറിലേറെ തെരച്ചിൽ നീണ്ടിട്ടും ചെന്താമരയെ കണ്ടെത്താനായില്ല. ഇതോടെ ഇന്നത്തെ തെരച്ചിൽ നിർത്തുന്നുവെന്ന് പൊലീസിന്റെ അറിയിപ്പ് വന്നു. 

രാത്രി 9.45 ഓടെ പൊലീസ് തെരച്ചിൽ അവസാനിപ്പിച്ചെന്ന് കരുതി ഭക്ഷണം തേടി ചെന്താമര പോത്തുണ്ടി മലയിറങ്ങി. കുടുംബവീട്ടിലെത്തി ഭക്ഷണവും കുറച്ച് ദിവസത്തേക്ക് ഭക്ഷണമുണ്ടാക്കി ഒളിവിൽ കഴിയാനുള്ള സാധനങ്ങളുമായി തിരികെ കാട് കയറാനായിരുന്നു ചെന്താമരയുടെ ലക്ഷ്യം.

- Advertisement -

2019ൽ കൊലപാതകം നടത്തിയ ശേഷവും ഒളിവിൽ പോയ ചെന്താമര വിശന്ന് വലഞ്ഞ് കുടുംബ വീട്ടിലെത്തിയപ്പോഴാണ് അന്നും പൊലീസ് പിടികൂടിയത്. ഇക്കാര്യം അറിയാവുന്ന പൊലീസ്, പോത്തുണ്ടി മലയിൽ നിന്നുള്ള വഴികളിൽ കാത്തുനിന്നത് ചെന്താമര അറിഞ്ഞില്ല.വീടിന് സമീപത്തെ വയലിലൂടെ നടന്നുവരുമ്പോൾ പ്രതിയെ പൊലീസ് പിടികൂടി. ഓടാനോ ഒളിക്കാനോയുള്ള പ്രതിരോധിക്കാനോയുള്ള ശേഷി വിശപ്പിന്റെ കാഠിന്യത്തിൽ ചെന്താമരയ്ക്ക് ഇല്ലായിരുന്നു.

പത്തരയോടെ പ്രതി പിടിയിലായ വിവരം പൊലീസ് സ്ഥിരീകരിക്കുന്നു. ഇതോടെ നാട്ടുകാർ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തി. പ്രതിയെ തങ്ങൾക്ക് വിട്ടുനൽകണമെന്നും ‌‌ഞങ്ങൾ കൈകാര്യം ചെയ്യാമെന്നും ജനക്കൂട്ടം ആക്രോശിച്ചു. രോഷാകുലരായ നാട്ടുകാരെ പിരിച്ചുവിടാൻ പൊലീസ് പണിപ്പെട്ടു.

ജനക്കൂട്ടത്തെ നിയന്ത്രിച്ച ശേഷം പ്രതിയെ നെൻമാറ സ്റ്റേഷനിലെത്തിച്ചു. അപ്പോഴും ഒട്ടും കുറ്റബോധമില്ലാതെ ഭാവത്തിൽ തല ഉയർത്തി ചെന്താമര മാധ്യമങ്ങൾക്ക് മുന്നിൽ. സ്റ്റേഷനിലെത്തിയ പ്രതി ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണം വേണമെന്നാണ്. നാല് ഇഡ്ഡിലയും ഓംബ്ലേറ്റും പൊലീസ് വാങ്ങി നൽകി. 

തന്റെ ഭാര്യ അടക്കം അഞ്ചുപേരെ കൊല്ലാനായിരുന്നു പദ്ധതിയെന്നും ഇനിയും മൂന്ന് പേർ ബാക്കിയുണ്ടെന്നും കൂസലില്ലാതെ പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ചെന്താമരയെ തൂക്കിക്കൊല്ലാതെ ‌ഞങ്ങൾക്ക് മനസമാധാനത്തോടെ ജീവിക്കാൻ കഴിയില്ലെന്ന് അറസ്റ്റിന് ശേഷം കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ പ്രതികരിച്ചു.

ഇരട്ടക്കൊലയ്ക്കു ശേഷം 36 മണിക്കൂർ ഒളിവിൽ കഴിഞ്ഞ ചെന്താമര ഒടുവിൽ വിശപ്പിന് മുന്നിൽ വീണുപോയെന്ന് പറയാം. വിശന്ന് വലഞ്ഞ് ഒളിത്താവളം വിടും വരെ പൊലീസിനും പ്രതിയെ പിടികൂടാനായില്ല എന്നത് വരും ദിവസങ്ങളിൽ ചർച്ചയാകും. പൊലീസിന് ഏറെ നാണക്കേടുണ്ടാക്കിയ കേസിൽ പ്രതിയെ ഇന്ന് ആലത്തൂർ കോടതിയിൽ ഹാജരാക്കും. അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെടും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉത്തരാഖണ്ഡിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ വൻ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, ഗ്രാമത്തിൽ വൻ പോലീസ് സന്നാഹം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ കടുത്ത തർക്കം വൻ വർഗ്ഗീയ-വിഭാഗീയ സംഘർഷത്തിൽ കലാശിച്ചു. ഇരുവിഭാഗങ്ങളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയ മാരകമായ ആക്രമണത്തിൽ ഒരാൾ ക്രൂരമായി കൊല്ലപ്പെട്ടു....

‘പോസ്റ്റ്മോര്‍ട്ടത്തിനിടെ പുരുഷ മൃതദേഹങ്ങളുടെ ജനനേന്ദ്രിയം അളന്ന് നോക്കാറുണ്ട്…!നിര്‍ബന്ധിത അവധിക്ക് പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് സസ്പെന്‍ഷനും വിലക്കും; സൈബര്‍ പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി: സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനും യൂട്യൂബറുമായ പ്രണീത് മോറെയുടെ പരിപാടിക്കിടെ മൃതദേഹങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ച മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി സേജല്‍ പവാറിനെതിരെ മുംബൈ കെ.ഇ.എം മെഡിക്കല്‍ കോളേജ് അധികൃതര്‍ കര്‍ശന അച്ചടക്കനടപടി...

കെ.എസ്.ആർ.ടി.സിയിൽ നാളെ മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, പക്ഷെ ടിക്കറ്റ് എടുക്കണം, അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. യു.ഡി.എഫ്. സർക്കാർ മുന്നോട്ടുവെച്ച...

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു...

രക്താർബുദ ബാധിതനായ മൂന്ന് വയസ്സുകാരന് മരുന്നിന് പകരം ഫോർമാലിൻ കുത്തിവെച്ചു; ദാരുണാന്ത്യം, രണ്ട് നഴ്‌സുമാർക്ക് സസ്‌പെൻഷൻ

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ എയിംസ് (AIIMS) ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. രക്താർബുദത്തിന് (Leukemia) ചികിത്സയിലായിരുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് മരുന്നിന് പകരം മാരകമായ 'ഫോർമാലിൻ' രാസവസ്തു...

Popular this week