അവരേയും വെടിവെച്ച് കൊല്ലണം; ആവശ്യവുമായി ഉന്നോവ പെണ്‍കുട്ടിയുടെ കുടുംബം

ന്യൂഡല്‍ഹി: ബലാത്സംഗത്തിന് പിന്നാലെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള 23 കാരിയായ യുവതിയാണ് അതിഗുരുതരമായി പൊള്ളലേറ്റ് ഡല്‍ഹിയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രി മരണപ്പെട്ടത്. യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി സുഹൃത്തുക്കളെയും കൂടെ കൂട്ടിയാണ് 23 കാരിയെ തീവെച്ചു കൊലപ്പെടുത്തിയത്.

കേസിലെ പ്രതികളെയും തെലങ്കാനയില്‍ ഏറ്റുമുട്ടലിനിടെ വെടിവെച്ചു കൊന്നതുപോലെ കൊല്ലണം. ഒന്നുകില്‍ തൂക്കിക്കൊല്ലുൃകയോ അല്ലെങ്കില്‍ വെടിവെച്ചു കൊല്ലുകയോ ചെയ്യണമെന്ന് യുവതിയുടെ പിതാവ് സര്‍ക്കാരിനോടും അധികാരികളോടും ആവശ്യം ഉന്നയിച്ചു. ഹൈദരാബാദില്‍ സംഭവിച്ചതു തന്നെ ഉന്നാവോയിലും സംഭവിക്കണം. താന്‍ അത്യാഗ്രഹിയല്ല. എനിക്ക് ഒരു വീട് വേമെന്നില്ല, മറ്റൊന്നും വേണ്ട-അദേഹം പറഞ്ഞു. എന്റെ മകള്‍ റായ്ബറേലിയിലേക്ക് തനിയെ പോകുന്നതിനിടെയാണ് സംഭവം. അദേഹം പറഞ്ഞു നിര്‍ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News