23.9 C
Kottayam
Thursday, June 4, 2026

രാത്രി അജ്ഞാത നമ്പറില്‍ നിന്ന് കോള്‍; എടുത്താല്‍ കേള്‍ക്കുന്നത് പെണ്‍കുട്ടികള്‍ കരയുന്നത്! തട്ടിപ്പിന്റെ പുതിയ വഴി

Must read

തൊടുപുഴ: രാത്രികാലങ്ങളില്‍ മൊബൈല്‍ ഫോണുകളിലേക്ക് എത്തുന്ന അജ്ഞാത ഫോണ്‍ കോളുകളില്‍ പരിഭ്രാന്തരായി ജനങ്ങള്‍. രാത്രി 10.30 മുതല്‍ പുലര്‍ച്ചെ വരെയുള്ള സമയത്താണ് സാധാരണയായി ഇത്തരം കോളുകള്‍ വരുന്നത്. നവജാത ശിശുക്കളും പെണ്‍കുട്ടികളും കരയുന്ന ശബ്ദത്തിലാണ് കോളുകള്‍. അറ്റന്‍ഡ് ചെയ്ത് ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ കോള്‍ കട്ടാകുകയും ചെയ്യും. ഇടുക്കിയില്‍ നിന്നാണ് ഇത്തരം കോളുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കോള്‍ കട്ടായശേഷം ഈ നമ്പറുകളില്‍ തിരികെ വിളിച്ചാല്‍ കോള്‍ കണക്ടാകില്ല. ഇതോടെ കോള്‍ ലഭിച്ചവര്‍ പരിഭ്രാന്തിയിലാകും. ഇടുക്കി ജില്ലയില്‍ ഒട്ടേറെപ്പേര്‍ക്കാണ് ഒരാഴ്ചയ്ക്കിടെ ഇത്തരം ഫോണ്‍ കോളുകള്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പുതിയ തട്ടിപ്പാണ് ഈ മൊബൈല്‍ ഫോണ്‍ കോളുകള്‍ക്കു പിന്നിലെന്നാണ് സൂചന.

ഇത്തരം കോളുകള്‍ വഴി മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യുകയും, ഫോണ്‍ വിശദാംശങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്ന വാന്‍ഗിരി തട്ടിപ്പ് ആണ് ഇതിനു പിന്നിലെന്നും സൂചനയുണ്ട്. മിസ്ഡ് കോള്‍ തന്നു തിരിച്ചു വിളിപ്പിച്ചു പണം തട്ടുന്ന ഏര്‍പ്പാടാണ് വാന്‍ഗിരി. തിരിച്ചു വിളിച്ചാല്‍ നിമിഷങ്ങള്‍ക്കകം മൊബൈല്‍ ഫോണിലെ റീചാര്‍ജ് തുകയുടെ ബാലന്‍സ് നഷ്ടപ്പെടും. കൂടാതെ മൊബൈല്‍ ഫോണിലെ വിവരങ്ങളെല്ലാം ചോര്‍ത്തപ്പെടുമെന്നും പറയപ്പെടുന്നു.

സൊമാലിയയില്‍ നിന്ന് ‘00252’ ല്‍ തുടങ്ങുന്ന നമ്പറുകളില്‍ നിന്നാണ് ഒട്ടേറെ പേര്‍ക്ക് ഇത്തരം ഫോണ്‍ കോളുകള്‍ വരുന്നതെന്നാണു പോലീസില്‍ നിന്നു ലഭിക്കുന്ന വിവരം. ഇത്തരം കോളുകള്‍ വന്നാല്‍ നിങ്ങള്‍ കോള്‍ വന്ന നമ്പര്‍ ഗൂഗിളില്‍ സേര്‍ച് ചെയ്തു നോക്കുക. മേല്‍പറഞ്ഞ രാജ്യങ്ങളില്‍ നിന്നാണെങ്കില്‍ അത് തട്ടിപ്പാണെന്നു സംശയിക്കാവുന്നതാണ്.കൂടാതെ ട്രൂകോളര്‍ പോലുള്ള ആപ്പുകള്‍ ഇത്തരം ‘സ്പാം’ കോളുകള്‍ തിരിച്ചറിയുന്നതിനും ബ്ലോക്ക് ചെയ്യാനും ഒരു പരിധി വരെ സഹായിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week