സംസ്ഥാനത്തെ സർവകലാശാല​ശാ​ല പ​രീ​ക്ഷ​ക​ൾ എന്നു നടക്കും : തീയതി സംബന്ധിച്ച തീരുമാനമിങ്ങനെ

തിരുവനന്തപുരം : സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ. മേ​യ് 11 മു​ത​ല്‍ ന​ട​ത്താ​ന്‍ നിർദേശം ഇതുസംബന്ധിച്ച് സാധ്യത തേടാന്‍ .സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കികൊണ്ട് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കണം. പ​രീ​ക്ഷ​യെ കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൃ​ത്യ​മാ​യ നി​ർ​ദേ​ശം ന​ൽ​ക​ണം. പ​രീ​ക്ഷ ന​ട​ത്തി​പ്പി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. കൂ​ടാ​തെ ഓ​ൺ​ലൈ​ന്‍ ക്ലാ​സു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ അ​സൈ​ൻ​മെ​ന്‍റു​ക​ളും ന​ൽ​കാ​നും നി​ർ​ദേ​ശം ന​ല്‍​കി.

അതോടൊപ്പം കേന്ദ്രീകൃത മൂല്യ നിര്‍ണയത്തിന് പകരം അ​ധ്യാ​പ​ക​ർ വീ​ടു​ക​ളി​ലി​രു​ന്ന് മൂ​ല്യ നി​ർ​ണ​യം ന​ട​ത്ത​ണം, ഏപ്രില്‍ 20 ന് ആരംഭിക്കാം. ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി ലൈ​ബ്ര​റി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്ന മു​ൻ​ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

അദ്ധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനായി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു. . ആസൂത്രണ ബോര്‍ഡ് അംഗം ബി ഇക്ബാൽ ചെയർമാനായ ആറംഗ സമിതിയെ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് നിയോഗിച്ചത്. എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്, കേരള സര്‍വ്വകലാശാല പ്രോ വിസി അജയകുമാര്‍ എന്നിവരാണ് മറ്റു അംഗങ്ങൾ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News