ലോക്ഡൗണ്‍ ഇളവില്‍ തിരുത്ത് , സംസ്ഥാനത്ത് പൊതുഗതാഗതം അനുവദിയ്ക്കില്ല ,ബസുകള്‍ ഓടില്ല
തിരുവനന്തപുരം; സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവില്‍ തിരുത്ത് , പൊതുഗതാഗതം അനുവദിയ്ക്കില്ല . ബസുകള്‍ നിരത്തിലിറങ്ങില്ല ,പുതിയ തീരുമാനങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. രണ്ടാം ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് 3 വരെ സംസ്ഥാനത്ത് ബസ് സര്‍വീസ് ഉണ്ടാവില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവു നല്‍കുന്ന 20 നും 24 നും ശേഷം റെഡ് സോണ്‍ ഒഴികെയുള്ള മേഖലയില്‍ ബസ് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ മാര്‍ഗ നിര്‍ദേശമാണ് സംസ്ഥാനം തിരുത്തുന്നത്.
സംസ്ഥാനത്തെ നാലു സോണുകളായി തിരിച്ചാണ് നിയന്ത്രങ്ങളില്‍ ഇളവ് കൊണ്ടുവരുന്നത്. റെഡ് സോണില്‍പ്പെടുന്ന കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. എന്നാല്‍ ഭാ?ഗീകമായ ഇളവുകള്‍ നല്‍കിയിരിക്കുന്ന ചില ജില്ലകളില്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ജില്ലവിട്ട് പോകുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെന്ന് ലോക്ചനാഥ് ബെഹ്‌റ വ്യക്തമാക്കി.
മെഡിക്കല്‍ സേവനങ്ങള്‍, ചികിത്സ, ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് തുടങ്ങി അടിയന്തര കാര്യങ്ങള്‍ക്കല്ലാതെ അന്തര്‍ സംസ്ഥാന യാത്രയും ജില്ലയ്ക്കു പുറത്തേക്കുള്ള യാത്രയും അനുവദിക്കില്ല