25 C
Kottayam
Saturday, May 18, 2024

അഖിലിനെ കുത്തിയ ശിവരഞ്ജിത്ത് പി.എസ്.സി പോലീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍

Must read

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതി കോളേജ് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്കുകാരന്‍. സിവില്‍ പോലീസ് ഓഫീസര്‍ കെ.എ.പി നാലാം ബറ്റാലിയന്‍(കാസര്‍കോട്) റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനാണ് ശിവരഞ്ജിത്ത്. രണ്ടാം പ്രതി എസ്.എഫ്.ഐ നേതാവ് നസീമും പി.എസ്.സിയുടെ റാങ്ക് ലിസ്റ്റില്‍ ഇടംനേടിയ ആളാണ്. 28-ാം റാങ്കുകാരനാണ് നസീവ്.

ജൂലൈ ഒന്നിന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കോടെയാണ് ശിവരഞ്ജിത്ത് ഒന്നാം സ്ഥാനക്കാരനായത്. പരീക്ഷയില്‍ 78.33 മാര്‍ക്കാണ് ശിവരഞ്ജിത്തിന് ലഭിച്ചത്. സ്പോര്‍ട്സിലെ വെയിറ്റേജ് മാര്‍ക്കായ 13.58 മാര്‍ക്ക് ഉള്‍പ്പെടെ 91.91 മാര്‍ക്ക് ലഭിച്ചു. നസീം 65.33 മാര്‍ക്ക് നേടിയാണ് 28-ാം റാങ്കുകാരനായത്. നിയമന ശുപാര്‍ശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week