KeralaNews

ഉക്രൈയിനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ബദൽ ക്രമീകരണങ്ങൾക്കായുള്ള നടപടി തുടങ്ങി: കേന്ദ്രമന്ത്രി വി. മുരളീധരൻ

.

തൃശ്ശൂർ : ഉക്രൈൻ – റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ ഉക്രൈനിൽ നിന്ന് തിരികെ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു.

ഉക്രേനിയൻ വ്യോമാതിർത്തി അടച്ചതിനാൽ പ്രത്യേക വിമാനങ്ങളുടെ ഷെഡ്യൂൾ റദ്ദാക്കിയിരിക്കുകയാണ് . ഈ
സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ബദൽ ക്രമീകരണങ്ങൾ അടിയന്തരമായി തയ്യാറാക്കുകയാണ് എന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ഇത്തരം ക്രമീകരണങ്ങൾ പൂർത്തിയായാലുടൻ വിവരങ്ങൾ എംബസി അറിയിക്കും. രക്ഷാ ദൗത്യത്തിന് ഇന്ത്യൻ എംബസിയെ
സഹായിക്കാൻ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കാനും തീരുമാനിച്ചതായി വിദേശകാര്യസഹമന്ത്രി അറിയിച്ചു.

വിദേശകാര്യ മന്ത്രാലയത്തിലെ കൺട്രോൾ റൂം 24×7 അടിസ്ഥാനത്തിൽ വിപുലീകരിക്കുകയും പ്രവർത്തിക്കുകയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഉക്രെയ്നിലെ മലയാളി വിദ്യാർഥികളുമായി താൻ സംസാരിച്ചു എന്നും വിദ്യാർഥികളും രക്ഷകർത്താക്കളും പരിഭ്രാന്തരാകേണ്ടതില്ല എന്നും വി.മുരളീധരൻ പറഞ്ഞു.

പുതിയ അറിയിപ്പുകൾ ലഭിക്കുന്നതിന് എംബസി വെബ്‌സൈറ്റും സോഷ്യൽ മീഡിയ (ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം) പോസ്റ്റുകളും പിന്തുടരണം.

സമാനമായ യുദ്ധ സാഹചര്യം നിലവിൽ നിന്ന സാഹചര്യങ്ങളിൽ മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവന്നിട്ടുള്ള അനുഭവപരിചയം ഉള്ള വിപുലമായ നയതന്ത്ര സംവിധാനം ഇന്ത്യയ്ക്കുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

…………….

ഉക്രൈനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.

Phone: 1800118797 (Toll free)
+91-11-23012113
+91-11-23014104
+91-11-23017905
Fax: +91-11-23088124
Email: [email protected]

ഇപ്പോള്‍ ഉക്രൈനിലുള്ളവര്‍ക്ക് കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള ഹെൽപ്പ് ലൈനിന്റെ വിശദാംശങ്ങൾ ചുവടെ അടങ്ങിയിരിക്കുന്നു:

  1. +38 0997300483
  2. +38 0997300428
  3. +38 0933980327
  4. +38 0635917881
  5. +38 0935046170
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button