24.6 C
Kottayam
Saturday, June 6, 2026

മരണം,പലായനം, യുക്രെെനെ വളഞ്ഞാക്രമിച്ച് റഷ്യ,അമ്പരന്ന് ലോകരാജ്യങ്ങൾ

Must read

:കീവ്:എന്തുണ്ടാകരുതെന്ന് ലോകം ആഗ്രഹിച്ചോ അത് തന്നെ സംഭവിച്ചു. കുരുതിക്കളമായി മാറിയിരിക്കുന്നു യുക്രൈൻ, റഷ്യ യുദ്ധം പ്രഖ്യാപിച്ച് 13 ആം മണിക്കൂറിൽ എത്തുമ്പോൾ നൂറിലധികം മരണം നടന്നതായാണ് വിവരം. മിസൈൽ വർഷം, കൂട്ടപലായനം അങ്ങിനെ പോകുന്നു മേഖലയിലെ സാധാരണക്കാരുടെ ദുരിതങ്ങൾ. ലോകരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയാണ് യുക്രൈൻ. മലയാളികളടക്കം യുദ്ധമേഖലയിലുള്ളവർ ആശങ്കയിലാണ്. യുക്രൈനെ സഹായിക്കാൻ നാറ്റോ ഉണ്ടാകില്ലെന്ന നിലപാട് കൂടി പുറത്ത് വന്നു. വരും മണിക്കൂറുകളിൽ യുദ്ധമുണ്ടാക്കുന്ന പ്രതിഫലനം എന്താകുമെന്ന് നോക്കുകയാണ് ലോകം.

യുക്രൈനിലേക്ക് കുതിച്ചുകയറിയ റഷ്യൻ സൈന്യം, തലസ്ഥാനമായ കീവിലേക്ക് എത്തിയെന്നാണ് വിവരം. ഇവിടെ വിമാനത്താവളത്തിൽ റഷ്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ വ്യോമാക്രമണം നടത്തി. സാധാരണക്കാരെ ആക്രമിക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിലും റഷ്യ വാക്കുപാലിച്ചില്ല. ജനവാസ കേന്ദ്രങ്ങളിലടക്കം മിസൈലാക്രമണത്തിൽ നൂറിലേറെ മരണം നടന്നതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

- Advertisement -

ഒഡേസ തുറമുഖത്ത് മാത്രം മരണം 18 ആയി. യുക്രൈന്റെ ഇന്റലിജൻസ് ആസ്ഥാനവും തകർത്തു. കര-നാവിക വ്യോമമാർഗങ്ങളെല്ലാം ആക്രമണത്തിനുപയോഗിക്കുകയാണ് പുടിൻ. യുക്രൈൻ തിരിച്ചടിക്കാൻ ശ്രമിക്കുന്നുണ്ട്. പൗരന്മാർക്ക് ആയുധം നൽകുമെന്നാണ് യുക്രൈൻ പ്രസിഡണ്ട് സെലെൻസ്കിയുടെ പ്രഖ്യാപനം.

- Advertisement -

സഖ്യമെന്ന നിലയ്ക്ക് റഷ്യക്കെതിരെ സൈനിക നടപടിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നാറ്റോ. യുക്രൈൻ ഒറ്റപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ. നാറ്റോ അംഗരാജ്യങ്ങൾക്ക് സ്വന്തം നിലയ്ക്ക് സഹായിക്കാമെന്ന് നാറ്റോ സെക്രട്ടറി ജനറൽ പറഞ്ഞു. സൈനിക നടപടി റഷ്യ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു.

ഉപരോധം കടുപ്പിക്കാനാണ് തീരുമാനം. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ അപലപിച്ച് അമേരിക്ക കൈകഴുകി. യുക്രൈന് സൈനിക സഹായം നൽകുമെന്ന് ബ്രിട്ടൻ വ്യക്തമാക്കി. ഈ വിവാദങ്ങളെല്ലാം നടക്കുന്നതിനിടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ റഷ്യയിലെത്തി പുടിനെ സന്ദർശിച്ചത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ അമ്പരപ്പിച്ചു. റഷ്യയുടേത് അധിനിവേശമായി കണക്കാക്കാനാവില്ലെന്നാണ് ചൈനയുടെ നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week