26 C
Kottayam
Saturday, June 6, 2026

ഫാർമസി,പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാം; എൻട്രൻസ് ടെസ്റ്റില്ല

Must read

കേരളത്തിലെ സർക്കാർ/സ്വാശ്രയ സ്‌ഥാപനങ്ങളിലെ 16 ഫാർമസി/ഹെൽത്ത് ഇൻസ്‌പെക്ടർ/പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്കു ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. 2021-22 വർഷത്തെ പ്രവേശനമാണിത്. എൻട്രൻസ് ടെസ്റ്റില്ല. യോഗ്യതാപരീക്ഷയിൽ നിർദിഷ്ട പേപ്പറുകളിൽ നേടിയ മാർക്ക് നോക്കിയാണ് റാങ്കിങ്ങും പ്രവേശനവും.

വിവിധ സ്ഥാപനങ്ങളിലെ വ്യത്യസ്ത കോഴ്‌സുകളിലേക്കു പൊതുവായ ഒറ്റ അപേക്ഷ മതി. ജനറൽ അപേക്ഷകരും സർവീസ് ക്വോട്ടക്കാരും 400 രൂപ അപേക്ഷാഫീ നൽകണം; പട്ടികവിഭാഗക്കാർ: 200. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഫീസ് ഓൺലൈനായി അടച്ച് അപേക്ഷ സമർപ്പിക്കാം. ചലാൻ ഉപയോഗിച്ച് ബാങ്കിലും പണമടയ്ക്കാം. സർവീസ് ക്വോട്ടക്കാർ ട്രഷറിയിൽ ഫീസ് അടയ്ക്കുന്നതടക്കമുള്ള വിശേഷ നിബന്ധനകൾ പാലിക്കണം.

- Advertisement -

ഫാർമസി കോഴ്സ് രണ്ടേകാൽ വർഷവും ഓപ്പറേഷൻ തിയറ്റർ & അനസ്‌തീസിയ ടെക്‌നോളജി, എൻഡോസ്‌കോപിക് ടെക്‌നോളജി എന്നിവ രണ്ടര വർഷവും റേഡിയോ ഡയഗ്‌നോസിസ് & റേഡിയോ തെറപ്പി ടെക്നോളജി കോഴ്സ് മൂന്നു വർഷവുമാണ്. മറ്റുള്ളവ രണ്ടു വർഷം.

- Advertisement -

യോഗ്യത: ബയോളജി, ഫിസിക്സ്, കെമിസ്ട്രി ഐച്ഛികമായി പ്ലസ് ടു ജയിച്ചവർക്കാണ് പ്രവേശനം. ഫാർമസി കോഴ്സിന് ബയോളജിക്കു പകരം മാത്‌സ് ആയാലും മതി. ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിന് ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ചവരില്ലെങ്കിൽ, മറ്റു വിഷയക്കാരെയും പരിഗണിക്കും. ഐച്ഛികവിഷയങ്ങൾക്ക് 40% മാർക്ക് വേണം. പട്ടികവിഭാഗക്കാർക്ക് 35%. ഫാർമസി കോഴ്സിന് മിനിമം മാർക്കില്ല. ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിനൊഴികെ വിഎച്ച്എസ്ഇക്കാർക്കും അവസരമുണ്ട്.

- Advertisement -

സർവീസ് ക്വോട്ടക്കാരൊഴികെ എല്ലാവർക്കും 2021 ഡിസംബർ 31നു 17 വയസ്സു തികയണം; 35 കവിയരുത്. ആർക്കും വയസ്സിളവില്ല. പക്ഷേ ഡിഫാം മാനേജ്മെന്റ് ക്വോട്ടയ്ക്കു മാത്രം ഉയർന്ന പ്രായപരിധിയില്ല. പ്രഫഷനൽ കോഴ്‌സുകൾക്കുള്ള കേരളസർക്കാരിന്റെ സംവരണ വ്യവസ്ഥകൾ പാലിക്കും. സ്ഥാപനങ്ങളും സീറ്റുകളുമടങ്ങിയ ലിസ്റ്റ് ഒന്നാം അനുബന്ധത്തിലുണ്ട്. ഇത്തവണത്തെ സീറ്റ്‌ വിവരങ്ങളും ഫീസ് നിരക്കുകളും അലോട്മെന്റിനു മുൻപു പ്രസിദ്ധപ്പെടുത്തും. സിലക്‌ഷന്റെ ചുമതല വഹിക്കുന്നത് LBS Centre for Science & Technology, Palayam, Thiruvananthapuram-695 033; 0471-2560364.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week