ഏറ്റുമാനൂര്‍: നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ബാങ്കില്‍ തീപിടിത്തം. എം.സി.റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ബാങ്കിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ 4 മണിയോടെ അഗ്‌നിബാധയുണ്ടായത്. ബാങ്കിന്റെ ഉള്ളിലുണ്ടായിരുന്ന ഫര്‍ണീച്ചറുകളും കമ്പ്യൂട്ടറുകള്‍, പാസ് ബുക്ക് പതിക്കുന്ന യന്ത്രം എന്നിവയുള്‍പ്പെടെ കത്തി നശിച്ചു.
അതേസമയം ലോക്കറിനും ബാങ്കിലുണ്ടായിരുന്ന പണത്തിനും മറ്റ് റിക്കാര്‍ഡുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നാണ് വിവരം. ബാങ്കിനോടു ചേര്‍ന്നുള്ള എ.ടി.എം കൗണ്ടറിനും പറയത്തക്ക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. മേല്‍ക്കൂരയുടെ സീലിംഗ് ഉള്‍പ്പെടെ ബാങ്കില്‍ ആകെയുണ്ടായിരുന്ന ഏഴ് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഹാളിലെ മൂന്ന് എയര്‍ കണ്ടീഷനറുകളും ക്യാഷ് കൗണ്ടര്‍ ഉള്‍പ്പെടെയുള്ള കാബിനുകളും കത്തി നശിച്ചവയില്‍ പെടുന്നു.
രാവിലെ ബാങ്കിനുള്ളില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനാണ് വിവരം അധികൃതരെ അറിയിച്ചത്. കോട്ടയത്തുനിന്നും ഫയര്‍ ഫോഴ്‌സ് സംഘം എത്തിയാണ് തീ അണച്ചത്. ഏറ്റുമാനൂര്‍ പോലീസും സ്ഥലത്തെത്തി എസിയില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകടകാരണമെന്നു കരുതുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News