26.3 C
Kottayam
Tuesday, November 5, 2024
test1
test1

കേരളത്തിലെ യുവജനങ്ങളില്‍ 43 ശതമാനത്തിനും തൊഴിലില്ല; രാജ്യത്ത് രണ്ടാം സ്ഥാനം, കടത്തിലും ഒന്നാമൻ മലയാളി

Must read

തിരുവനന്തപുരം:കോവിഡ് വ്യാപനത്തോടെ കേരളത്തിലെ യുവജനങ്ങളിലെ തൊഴിലില്ലായ്മ കുതിച്ചുയർന്നു. 15-29നും ഇടയ്ക്ക് പ്രായമുള്ളവരിൽ കോവിഡിനുമുമ്പ് 2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2020-ൽ ഇതേകാലത്ത് 43 ശതമാനത്തിലെത്തി.

കോവിഡിനുമുമ്പ് യുവാക്കളുടെ തൊഴിലില്ലായ്മയിൽ രാജ്യത്ത് കേരളമായിരുന്നു മുന്നിൽ, 36.3 ശതമാനം. ഇപ്പോഴത്തെ നിരക്കിൽ 43.9 ശതമാനവുമായി ജമ്മുകശ്മീർ മുന്നിലുണ്ട്.ദേശീയ സാംപിൾ സർവേ ഓർഗനൈസേഷൻ (എൻ.എസ്.എസ്.ഒ.) പിരിയോഡിക് ലേബർഫോഴ്സ് സർവേയുടെ 2020 ഒക്ടോബർ-ഡിസംബർ കാലത്തെ ഫലമാണിത്. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ മൂന്നുമാസത്തിലൊരിക്കൽ വിലയിരുത്തുന്ന സർവേയാണിത്.

കേരളത്തിൽ 15-29 വിഭാഗത്തിൽ യുവതികളാണ് രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നത്, 55.7 ശതമാനം. യുവാക്കളിൽ 37.1 ശതമാനം. തൊഴിൽ ചെയ്യാൻ സന്നദ്ധമായിട്ടും ആഴ്ചയിൽ ഒരുദിവസം ഒരുമണിക്കൂർപോലും തൊഴിലെടുക്കാത്ത അഭ്യസ്തവിദ്യരെയാണ് ഈ സർവേ തൊഴിലില്ലാത്തവരായി പരിഗണിക്കുന്നത്.

2020 ഒക്ടോബർ-ഡിസംബർ പാദത്തിൽ എല്ലാ പ്രായവിഭാഗങ്ങളിലുമായി കേരളത്തിലെ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ 16.7 ശതമാനത്തിലെത്തി. കോവിഡിന്റെ ഒന്നാംതരംഗത്തിൽ ഇത് 27.3 ശതമാനംവരെ കുതിച്ചുയർന്നെങ്കിലും ഇപ്പോൾ കാര്യമായ കുറവുണ്ട്. എല്ലാ പ്രായവിഭാഗങ്ങളും ഒരുമിച്ചെടുക്കുമ്പോഴും രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കേരളം. 17.8 ശതമാനത്തോടെ ഇതിലും ജമ്മുകശ്മീരാണ് ഏറ്റവും മുന്നിൽ.

ഗുജറാത്താണ് തൊഴിലില്ലായ്മയിൽ ഏറ്റവും പിന്നിൽ. നാലുശതമാനം മാത്രം. തമിഴ്നാട്ടിൽ 8.9-ഉം കർണാടകത്തിൽ 7.1-ഉം ശതമാനവുമാണ്. കോവിഡ് വ്യാപനത്തിനുമുമ്പ് 2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 12.5 ശതമാനമായിരുന്നു. കോവിഡ് വ്യാപനം തുടങ്ങിയ 2020 ജനുവരി-മാർച്ച് പാദത്തിൽ 16.4 ശതമാനമായും ഏപ്രിൽ-ജൂണിൽ 27.3 ശതമാനമായും കുതിച്ചുയർന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത് മലയാളിക്ക്. ആസ്തിമൂല്യവുമായി തട്ടിച്ചുനോക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിലുള്ളവരെക്കാൾ കടബാധ്യത കേരളത്തിലുള്ളവർക്കാണ്. ഇതരസംസ്ഥാനങ്ങളിൽ നഗരമേഖലയിലുള്ളവർക്കാണ് കൂടുതൽ കടബാധ്യത. കേരളത്തിലാവട്ടെ ഗ്രാമീണമേഖലയിലുള്ളവർക്കും.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കഴിഞ്ഞദിവസം പുറത്തിറക്കിയ ദേശീയ കടം-നിക്ഷേപ സർവേഫലത്തിലാണ് ഇക്കാര്യങ്ങളുള്ളത്. കേരളത്തിൽ ഗ്രാമീണമേഖലയിൽ 2.41 ലക്ഷം രൂപയും നഗരപ്രദേശങ്ങളിൽ 2.33 ലക്ഷം രൂപയുമാണ്‌ കുടുംബത്തിന്റെ ശരാശരി കടം. അതേസമയം, ഗ്രാമീണകുടുംബത്തിന്റെ ശരാശരി ആസ്തിമൂല്യം 24.78 ലക്ഷം രൂപയും നഗരകുടുംബത്തിന്റേത്‌ 32.12 ലക്ഷം രൂപയുമാണ്‌. ആസ്തിമൂല്യത്തിൽ പഞ്ചാബിനും ഹരിയാണയ്ക്കും പിന്നിൽ മൂന്നാമതാണ്‌ കേരളമെങ്കിലും കടബാധ്യതയുടെ കാര്യത്തിൽ ഒന്നാമതാണ്‌.

ദേശീയതലത്തിൽ ഗ്രാമീണകുടുംബത്തിന്റെ ശരാശരികടം 60,000 രൂപയും നഗരകുടുംബത്തിന്റേത്‌ 1.2 ലക്ഷം രൂപയുമാണ്‌. ഇതിനുമുൻപ്‌ 2013-ൽ പുറത്തുവന്ന സർവേയിലും മലയാളിതന്നെയായിരുന്നു കടത്തിൽ മുന്നിൽ.

മറ്റുസംസ്ഥാനങ്ങളിലേതുപോലെ നഗര-ഗ്രാമീണ വ്യത്യാസമില്ലാത്ത സംസ്ഥാനമാണ്‌ കേരളം. അതുകൊണ്ടുതന്നെ ആസ്തിമൂല്യവും ശരാശരി കടവും ഏതാണ്ട്‌ തുല്യമാണെന്ന്‌ പറയാമെങ്കിലും മറ്റിടങ്ങളിൽനിന്ന്‌ ഭിന്നമായി ഗ്രാമീണ മേഖലയിലാണ്‌ കടം കൂടുതലെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു. ഗ്രാമീണമേഖലയിൽ ആസ്തി-കടം അനുപാതം കൂടുതൽ കേരളത്തിലാണ്-9.7 ശതമാനം. രണ്ടാംസ്ഥാനത്തുള്ള ആന്ധ്രപ്രദേശിൽ ഇത്‌ 9.1 ആണ്‌. കേരളത്തിലെ നഗരമേഖലയിൽ ഇത്‌ 7.3 ശതമാനമാണ്‌.

2018 ജൂൺ 30 അടിസ്ഥാനമായെടുത്ത് അതുവരെയുള്ള കാലത്ത്‌ കുടുംബങ്ങളുടെ ആസ്തി, കടം, നിക്ഷേപം തുടങ്ങിയ കാര്യങ്ങൾ അറിയാനാണ്‌ സർവേനടത്തിയത്‌. 2019 ജനുവരിക്കും ഡിസംബറിനും ഇടയിലായിരുന്നു ഇത്‌. മുൻപ്‌ നടത്തിയ സർവേയിൽ ഭൂമി, വീട്‌, മറ്റ്‌ ആസ്തികൾ, നിക്ഷേപം, കടം മുതലായവയുടെ വിവരങ്ങൾമാത്രമാണ്‌ ചോദിച്ചറിഞ്ഞിരുന്നത്‌. ഇക്കുറി ബാങ്ക്‌ അക്കൗണ്ടുകൾ, ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗം, ഭൂമിയുടെ ഉടമസ്ഥാവകാശം, വനിതകളുടെ പേരിലുള്ള ഭൂമി, അടുക്കളത്തോട്ടത്തിന്റെ വിസ്തീർണം, ഇൻഷുറൻസുകളിലും പെൻഷൻ ഫണ്ടുകളിലുമുള്ള നിക്ഷേപം, പ്രീമിയം വിവരങ്ങൾ, പ്രതിമാസച്ചെലവ്‌ തുടങ്ങിയവയും ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരുന്നു.

ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിൽ സാമ്പത്തികമൂല്യമുള്ളതെല്ലാം ആസ്തിയിൽ ഉൾപ്പെടും. സ്ഥലം, വീട്‌, കെട്ടിടങ്ങൾ, കന്നുകാലികൾ, കാർഷികോപകരണങ്ങൾ, കാർഷികേതര സാമഗ്രികൾ, വാഹനങ്ങൾ, ലഭിക്കാനുള്ള പണം, ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും മറ്റുമുള്ള നിക്ഷേപം, ഓഹരികൾ, നാഷണൽ സേവിങ്‌സ്‌ സർട്ടിഫിക്കറ്റുപോലുള്ള നിക്ഷേപങ്ങൾ തുടങ്ങിയവയെല്ലാം കുടുംബത്തിന്റെ ആസ്തിയാണ്‌. കാർഷികവിഭവങ്ങൾ ഇതിൽ ഉൾപ്പെടില്ല.

കുടുംബത്തിന്റെ ബാധ്യതയുടെ നിർവചനത്തിൽ, തിരിച്ചുനൽകാനുള്ള പണവും വസ്തുക്കളുമെല്ലാം ഉൾപ്പെടുമെങ്കിലും സർവേയ്ക്ക്‌ അടിസ്ഥാനമാക്കിയത്‌ തിരിച്ചടയ്ക്കാനുള്ള പണംമാത്രമാണ്‌. എല്ലാതരം വായ്‌പകളും ഇതിൽ ഉൾപ്പെടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ ചരക്ക് വാൻ മറിഞ്ഞ് അപകടം; കാൽനട യാത്രക്കാരന് പരിക്ക്, രക്ഷാപ്രവർത്തനത്തിന് എ.എ. റഹീം എം.പിയും

കൊച്ചി: ആലുവ പഴയ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ കാല്‍നട യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചരക്ക് വാന്‍ മറിഞ്ഞു. പാലത്തിന്റെ അരികിലെ ഉയരമുള്ള ഭാഗത്ത് തട്ടിയാണ് വാഹനം മറിഞ്ഞത്. പ്രഭാതസവാരിക്കിറങ്ങിയ ആലുവ ഉളിയന്നൂര്‍ സ്വദേശി ഇന്ദീവരം...

കുഞ്ഞിനെ 4.5 ലക്ഷത്തിന് വിറ്റു,പണം വീതംവെക്കുന്നതിൽ അമ്മയും അച്ഛനും തമ്മിൽ തർക്കം; പ്രതികൾ പിടിയിൽ

ഈറോഡ്: 40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ ഇടനിലക്കാരും അച്ഛനും ഉൾപ്പെടെ അഞ്ചുപേരെ ഈറോഡ് വടക്ക് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഈറോഡ് കനിറാവുത്തർകുളം സ്വദേശി നിത്യ (28) നൽകിയ...

വനിതാ എക്‌സൈസ് ഓഫീസർ വാഹനാപകടത്തില്‍ മരിച്ചു; അപകടം പരാതി അന്വേഷിയ്ക്കാന്‍ പോകുന്നതിനിടെ

തിരുവനന്തപുരം: പരാതി അന്വേഷിക്കാന്‍ പോയ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍ ഷാനിദ എസ്.എന്‍.(36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂര്‍-ജനറല്‍ ആശുപത്രി...

'സിംഗിളാണോ മാരീയിഡാണോ?': ഇതാണോ ഒരാളെ വിലയിരുത്താനുള്ള കാരണം, തുറന്ന് ചോദിച്ച് തബു

മുംബൈ: പ്രൊഫഷണൽ ജീവിതത്തിനപ്പുറം തബുവിന്‍റെ വ്യക്തിജീവിതവും എന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. 53 വയസ്സ് തികഞ്ഞ താരം ഇപ്പോള്‍ തന്‍റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് എപ്പോഴും തുറന്ന് പറയുകയാണ്.ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക...

ഗ്രാമവാസിയെ കൊലപ്പെടുത്തി; കടുവയെ കല്ലെറിഞ്ഞുകൊന്ന് ജനക്കൂട്ടം

ജയ്പുർ : ജനക്കൂട്ടത്തിന്റെ കല്ലേറിൽ പരിക്കേറ്റ കടുവ ചത്തു. ഇന്ത്യയിലെ തന്നെ പ്രധാന കടുവാ സങ്കേതങ്ങളിൽ ഒന്നായ രാജസ്ഥാനിലെ രന്തംബോർ കടുവസങ്കേതത്തിൽ ആണ് സംഭവം നടന്നത്. ഗ്രാമവാസിയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് കടുവയെ ആളുകൾ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.