25.6 C
Kottayam
Thursday, June 4, 2026

അണ്ടര്‍ 17 ലോകകപ്പ് ബ്രസീലിന്‌

Must read

അവസാന മിനുട്ടുകളിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ബ്രസീല്‍ അണ്ടര്‍ 17 ലോകകപ്പ് ജേതാക്കള്‍. മെക്സിക്കോക്കെതിരായ ഫൈനലില്‍ ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം 84-ാം മിനുട്ടിലും ഇഞ്ച്വറി ടൈമിലും ലക്ഷ്യംകണ്ടാണ് ബ്രസീല്‍ കപ്പുയര്‍ത്തിയത്. നെതര്‍ലന്റ്സിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വീഴ്ത്തി ഫ്രാന്‍സ് മൂന്നാം സ്ഥാനക്കാരായി.

സ്വന്തം നാട്ടുകാരുടെ മുന്നില്‍ ആതിഥേയര്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു. 66-ാം മിനുട്ടില്‍ ബ്രയാന്‍ ഗോണ്‍സാലസിലൂടെ മെക്സിക്കോ ലക്ഷ്യം കണ്ടു. ഇടതുഭാഗത്തുനിന്ന് പിസ്സുത്തോ നല്‍കിയ ക്രോസില്‍ ഹെഡ്ഡറുതിര്‍ത്തായിരുന്നു 11-ാം നമ്പര്‍ താരത്തിന്റെ ഗോള്‍.

ബ്രസീലിന്റെ തോല്‍വി പടിവാതിലില്‍ എത്തിനില്‍ക്കെ വീഡിയോ റിവ്യൂ 84-ാം മിനുട്ടില്‍ രക്ഷക്കെത്തി. റഫറി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടിയപ്പോള്‍ കായോ ജോര്‍ജിന് പിഴച്ചില്ല. 93-ാം മിനുട്ടില്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ ലസാറോ വിജയഗോള്‍ നേടുകയും ചെയ്തു.

2003-നു ശേഷം ആദ്യമായാണ് ബ്രസീല്‍ അണ്ടര്‍ 17 കിരീടം നേടിയത്. ഇതോടെ പെലെയുടെ പിന്‍മുറക്കാര്‍ ഈ ഗണത്തില്‍ ഏറ്റവുമധികം കിരീടമെന്ന നേട്ടത്തില്‍ നൈജീരിയയുടെ തൊട്ടടുത്തെത്തി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week