അവസാന മിനുട്ടുകളിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ബ്രസീല്‍ അണ്ടര്‍ 17 ലോകകപ്പ് ജേതാക്കള്‍. മെക്സിക്കോക്കെതിരായ ഫൈനലില്‍ ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം 84-ാം മിനുട്ടിലും ഇഞ്ച്വറി ടൈമിലും ലക്ഷ്യംകണ്ടാണ് ബ്രസീല്‍ കപ്പുയര്‍ത്തിയത്. നെതര്‍ലന്റ്സിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വീഴ്ത്തി ഫ്രാന്‍സ് മൂന്നാം സ്ഥാനക്കാരായി.
സ്വന്തം നാട്ടുകാരുടെ മുന്നില്‍ ആതിഥേയര്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു. 66-ാം മിനുട്ടില്‍ ബ്രയാന്‍ ഗോണ്‍സാലസിലൂടെ മെക്സിക്കോ ലക്ഷ്യം കണ്ടു. ഇടതുഭാഗത്തുനിന്ന് പിസ്സുത്തോ നല്‍കിയ ക്രോസില്‍ ഹെഡ്ഡറുതിര്‍ത്തായിരുന്നു 11-ാം നമ്പര്‍ താരത്തിന്റെ ഗോള്‍.
ബ്രസീലിന്റെ തോല്‍വി പടിവാതിലില്‍ എത്തിനില്‍ക്കെ വീഡിയോ റിവ്യൂ 84-ാം മിനുട്ടില്‍ രക്ഷക്കെത്തി. റഫറി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടിയപ്പോള്‍ കായോ ജോര്‍ജിന് പിഴച്ചില്ല. 93-ാം മിനുട്ടില്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ ലസാറോ വിജയഗോള്‍ നേടുകയും ചെയ്തു.
2003-നു ശേഷം ആദ്യമായാണ് ബ്രസീല്‍ അണ്ടര്‍ 17 കിരീടം നേടിയത്. ഇതോടെ പെലെയുടെ പിന്‍മുറക്കാര്‍ ഈ ഗണത്തില്‍ ഏറ്റവുമധികം കിരീടമെന്ന നേട്ടത്തില്‍ നൈജീരിയയുടെ തൊട്ടടുത്തെത്തി