എന്‍ട്രന്‍സ്‌ പരീക്ഷാസമ്മര്‍ദ്ദം താങ്ങാനായില്ല;രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ (JEE aspirant) വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. 18 കാരിയായ ജെഇഇ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. തനിക്ക് ജെഇഇ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചാണ് വിദ്യാര്‍ത്ഥി ആത്മഹത്യാ ചെയ്തത്.

ഈ വര്‍ഷം കോട്ടയില്‍ (Kota) രണ്ടാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ‘ജെഇഇ എനിക്ക് ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുന്നു. ഞാന്‍ ഒരു തോല്‍വിയാണ്. ഞാനാണ് കാരണം. ഞാനാണ് ഏറ്റവും മോശം മകള്‍. ക്ഷമിക്കണം, അമ്മയും അച്ഛനും. ഇതാണ് അവസാന ഓപ്ഷന്‍,’ കുറിപ്പില്‍ എഴുതി.

ജനുവരി 23ന് കോട്ടയില്‍ സ്വകാര്യ കോച്ചിംഗ് വഴി നീറ്റിന് തയ്യാറെടുക്കുകയായിരുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.

മൊറാദാബാദില്‍ നിന്നുള്ള മുഹമ്മദ് സായിദ് എന്ന വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. എഞ്ചിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്കുള്ള കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് പേരുകേട്ട കോട്ടയില്‍ 2023ല്‍ 29 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News