28.4 C
Kottayam
Saturday, June 6, 2026

മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്ഥലംമാറ്റം പിന്‍വലിയ്ക്കണമെന്നാവശ്യം;പ്രക്ഷോഭത്തിനൊരുങ്ങി കെജിഎംസിടിഎ

Must read

തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രം ഗത്തിന്റെ ഭാവിയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന വിധത്തിലുള്ള അശാസ്ത്രീയമായുള്ള കൂട്ട സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കണമെന്ന് സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎ ആവശ്യപ്പെട്ടു.

നാഷണൽ മെഡിക്കൽ കൗൺസിലിന്റെ പരിശോധനയ്ക്ക് മുന്നോടിയായി കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകളിലേക്ക് തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള 61 സ്പെഷ്യലിസ്റ്റ് അധ്യാപകരെയാണ് ഒറ്റ ദിവസം കൊണ്ട് സ്ഥലം മാറ്റി വിടുതൽ ഉത്തരവ് നൽകിയത്. കോന്നി മെഡിക്കൽ കോളേജിൽ 33 ഉം, ഇടുക്കിയിൽ 28 പേരെയും സ്ഥലം മാറ്റി അടുത്ത ദിവസം തന്നെ ചുമതല ഏറ്റെടുക്കാനുള്ള ഉത്തരവ് പുനപരിശോധിക്കണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു.

ഈ മെഡിക്കൽ കോളേജുകളിൽ നാഷണൽ മെഡിക്കൽ കമ്മീഷന്റെ നടപടി പൂർത്തിയാക്കാനായി സർക്കാർ പുതിയ പോസ്റ്റ് അനുവദിച്ചതിൽ ഉണ്ടായ കാലതാമസം ഈ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. പ്രസ്തുത തസ്തികകളിൽ പി.എസ്. സി 2023 ഒക്ടോബറിൽ നോട്ടിഫിക്കേഷൻ ഇറക്കിയിരുന്നെങ്കിലും അതിന് ശേഷം പി.എസ്. സിയിൽ നിന്നും ഒരു തുടർ നടപടിയും ഉണ്ടായിട്ടില്ല.

സമയ ബന്ധിതമായി പി.എസ്.സി പരീക്ഷ നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചുരുന്നുവെങ്കിൽ ഇപ്പോൾ നിലവിലെ പ്രശ്നം ഉണ്ടാകില്ലായിരുന്നു. അത് നടപ്പിലാക്കാതെ തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ മെഡിക്കൽ കോളേജുകളിൽ നിന്നുള്ളവരെ സ്ഥലം മാറ്റുന്നതോടെ അവിടങ്ങളിലെ രോഗീപരിചരണത്തെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു .

- Advertisement -

നേരത്തെ തന്നെ സർക്കാർ ഇത്തരത്തിലുളള നടപടികൾ കൈകൊണ്ടപ്പോൾ കെജിഎംസിടിഎ പ്രത്യക്ഷ സമരത്തിന് ഇറങ്ങാതിരുന്നത് കേരളത്തിലെ മെഡിക്കൽ കോളേജുകളുടെ സ്റ്റാറ്റസിന് കോട്ടം തട്ടാതിരിക്കാനും, വിദ്യാർത്ഥികളുടെ ഭാവിക്ക് പ്രശ്നം ഉണ്ടാകാതിരിക്കുവാനുമായിരുന്നു. എന്നാൽ കാലങ്ങളായി തുടർന്ന് വരുന്ന NMC യെ പറ്റിക്കുന്ന തരത്തിലുളള ഇത്തരം നടപടിക്കെതിരെ സമരത്തിന് ഇറങ്ങേണ്ടി വരുന്ന അവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുന്ന അവസ്ഥയാണെന്ന് കെജിഎംസിടിഎ അറിയിക്കുന്നു .

- Advertisement -

കേവലം ഒരു വർഷം മുൻപ് ജനറൽ ട്രാൻസ്ഫറിൽ സ്ഥലം മാറ്റം ലഭിച്ചവരെ പോലും യാതൊരു വിധ മാനദണ്ഡവും പരിഗണിക്കാതെ സ്ഥലം മാറ്റിയിരിക്കുകയാണ് . ഇതിൽ പലരുടേയും മക്കൾക്ക് വാർഷിക board, യൂണിവേഴ്സിറ്റി പരീക്ഷകളും, എൻട്രൻസും പരീക്ഷയും ഉൾപ്പെടെ അടുത്തുള്ള സാഹചര്യത്തിൽ ഇത്തരത്തിലുളള സ്ഥലം മാറ്റം അവരുടെ കുടുംബത്തേയും താളം തെറ്റിക്കും. 2018 ന് ശേഷം ഗൈനക്കോളജി, ഓർത്തോ, ഡെർമറ്റോളജി വിഭാ ഗത്തിലെ നിയമം നടന്നിട്ടില്ല. ഈ അവസരത്തിലാണ് പല സ്ഥലം മാറ്റങ്ങളും.

സ്ഥലം മാറ്റപ്പെട്ടവരുടെ ആധാർ ഡേറ്റ പഞ്ചിം ഗ് ഉൾപ്പെടെ ഒരു ദിവസം കൊണ്ട് മാറ്റം വരുത്തി ഇവർക്ക് എന്ന് തിരികെ വരാനാകുമെന്ന കാര്യത്തിൽ പോലും വ്യക്തത വരുത്താത്ത ഈ നടപടി പിൻവലിക്കണമെന്ന് കെജിഎംസിടിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week