കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാള്‍ തീരത്തെത്തി. ഇതേതുടര്‍ന്ന് ഒഡീഷയിലും പശ്ചിമബംഗാളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇരുസംസ്ഥാനങ്ങളിലെയും തീരപ്രദേശങ്ങളില്‍ കനത്ത മഴയാണ് ഉണ്ടായിരിക്കുന്നത്. കൊല്‍ക്കത്തയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ജനങ്ങള്‍ വീടിനു പുറത്തിറങ്ങാന്‍ പാടില്ലെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
സൂപ്പര്‍ സൈക്ലോണ്‍ ശക്തി ക്ഷയിച്ച് അതിതീവ്ര ചുഴലിക്കാറ്റായാണ് ഇന്ത്യന്‍ തീരത്ത് എത്തിയിരിക്കുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിലാകും കാറ്റുവീശുകയെന്നാണ് മുന്നറിയിപ്പ്.
ബംഗാളിന്റെയും ഒഡീഷയുടേയും തീരമേഖലകളില്‍നിന്ന് ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചെന്ന് എന്‍ഡിആര്‍എഫ് അറിയിച്ചു. എന്‍ഡിആര്‍എഫിന്റെ 41 ടീമുകളാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലുള്ളത്.